തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ അണ്ണാമലൈ ദില്ലിയിൽ ഇന്ന് ബിജെപി ദേശീയ നേതൃത്വവുമായി ചർച്ച നടത്തും. 2 ദിവസത്തിനുള്ളിൽ പ്രതികരിക്കാമെന്ന് അണ്ണാമലൈ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.ആറ് വർഷത്തെ പ്രവർത്തനത്തിന് ശേഷമാണ് പാർട്ടിയിൽ നിന്നും അദ്ദേഹം പുറത്തു പോകുന്നത് . നാല് വർഷം ബിജെപി അധ്യക്ഷനായി നിലകൊണ്ട അണ്ണാമലെെ ബിജെപി- എഐഡിഎംകെ സഖ്യ നീക്കത്തിൽ പൂർണമായും അതൃപ്തനായിരുന്നു. മാത്രമല്ല ഏപ്രിൽ 23ന് നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തിലും എതിർ ശബ്ദം അണ്ണാമലയുടേതായി ഉണ്ടായി.ALSO READ: മന്ത്രി സ്ഥാനങ്ങളിൽ അനിശ്ചിതത്വം തുടരുന്നു; കർണാടക കോൺഗ്രസിലും ചരടുവലികൾ സജീവംഅണ്ണാഡിഎംകെയുമായുള്ള സഖ്യത്തിനായി ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയത് മുതൽ ഇടഞ്ഞു നിൽക്കുകയായിരുന്ന അണ്ണാമലൈ ടിവികെ ചരിത്ര മുന്നേറ്റം നടത്തുമെന്നു വോട്ടെണ്ണലിന് മുൻപേ പ്രവചിക്കുകയും മൂന്ന് മാസത്തിനുള്ളിൽ ഒരു സർപ്രൈസ് നൽകുമെന്നും അടുപ്പമുള്ളവരോട് പറഞ്ഞിരുന്നു.പാർട്ടിയിൽ തനിക്കെതിരായ പടയൊരുക്കവും അധികാരത്തിലേക്കുള്ള വിജയ്‍യുടെ വരവും സംസ്ഥാനത്ത് ബിജെപി നേരിട്ട കനത്ത പരാജയവും പുതിയ വഴി തെരഞ്ഞെടുക്കാൻ അണ്ണാമലൈയെ പ്രേരിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ന് ദേശീയ അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയിൽ പാർട്ടി വിടാനുള്ള തീരുമാനം അണ്ണാമലൈ അറിയിക്കുമെന്നാണ് സൂചന. അതേസമയം അണ്ണാമലൈയുടേത് പുതിയ സമ്മർദ്ദ നാടകം ആണെന്ന വാദവും ബിജെപിയിൽ ഉയരുന്നുണ്ട്.The post അണ്ണാമലെെ ബിജെപി വിടുന്നു ? ദില്ലിയിൽ ഇന്ന് ചർച്ച appeared first on Kairali News | Kairali News Live.