ഇന്ധനവില വ‍ർദ്ധനവ് സംസ്ഥാനത്ത് വിലക്കയറ്റത്തിന് കാരണമായി; വിലക്കയറ്റം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

Wait 5 sec.

വിലക്കയറ്റം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകും. പെട്രോൾ – ഡീസൽ, എൽപിജി നിരക്ക് വർദ്ധനവ് സംസ്ഥാനത്ത് വലിയ വിലക്കയറ്റം ഉണ്ടാക്കിയതായി നോട്ടീസിലെ പ്രമേയം. കെ എൻ ബാലഗോപാലാണ് നോട്ടീസ് നൽകുക.അതേ സമയം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. നയപ്രഖ്യാപനത്തിൽ കേന്ദ്രസർക്കാരിനെ വിമർശിക്കാത്ത സംസ്ഥാന സർക്കാർ നടപടി പ്രതിപക്ഷം ഉയർത്തും. സമകാലിക പ്രാധാന്യമുള്ള വിഷയം അടിയന്തര പ്രമേയമായി ഉന്നയിക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.ALSO READ; മന്ത്രി സ്ഥാനങ്ങളിൽ അനിശ്ചിതത്വം തുടരുന്നു; കർണാടക കോൺ​ഗ്രസിലും ചരടുവലികൾ സജീവംമൂന്ന് ദിവസം നീണ്ടുനിൽക്കുന്ന നന്ദി പ്രമേയ ചർച്ച മറ്റന്നാൾ അവസാനിക്കും. അതേസമയം പതിനാറാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഷാനിമോൾ ഉസ്മാൻ ആണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി. മുഹമ്മദ് മുഹ്സിനാണ് എൽഡിഎഫിന്റെ സ്ഥാനാർത്ഥി. സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ച ബിജെപി ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.The post ഇന്ധനവില വ‍ർദ്ധനവ് സംസ്ഥാനത്ത് വിലക്കയറ്റത്തിന് കാരണമായി; വിലക്കയറ്റം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം appeared first on Kairali News | Kairali News Live.