‘പൊലീസിൽ പരാതി നൽകിയാൽ പണം തിരികെ ലഭിക്കാൻ വർഷങ്ങളെടുക്കും’; കടത്തനാട് നിക്ഷേപതട്ടിപ്പിൽ നിക്ഷേപകർക്ക് സൊസൈറ്റിയുടെ ഭീഷണി

Wait 5 sec.

കടത്തനാട് സൊസൈറ്റി തട്ടിപ്പിൽ നിക്ഷേപകരെ ഭീഷണിപ്പെടുത്തുന്ന ശബ്‌ദ സന്ദേശം കൈരളി ന്യൂസിന്. സൊസൈറ്റി പ്രസിഡന്റ് ബഷീർ അഹമ്മദാണ് നിക്ഷേപകരെ പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. പൊലീസിൽ പരാതി നൽകിയാൽ പണം തിരികെ ലഭിക്കാൻ വർഷങ്ങൾ എടുക്കുമെന്നാണ് ഭീഷണി. സർക്കാർ സ്ഥാപനമെന്നും പണം സർക്കാർ തരുമെന്നും വ്യാജ വാഗ്ദാനം.പരാതി കൊടുക്കുന്നത് കൊണ്ട് പ്രശ്നമൊന്നുമില്ല ,കൊടുത്താലും നമ്മളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കും കാര്യങ്ങൾ ചോ​ദിക്കുമെന്ന് മാത്രം. പരാതി നൽകി കഴിഞ്ഞാൽ നിങ്ങൾക്ക് ലഭിക്കാനുള്ള പൈസ ഇനിയും വൈകും. ഘട്ടംഘട്ടമായി പൈസ കൊടുക്കാനുള്ള പദ്ധതിയിലാണ് ഞങ്ങൾ. പരാതി നൽകിയാൽ അത് ഇനിയും വൈകുമെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.ALSO READ; എൻഡിഎ ഘടകകക്ഷി നേതാവിനെ വീട്ടിൽ സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല; യു.ഡി.എഫ് സർക്കാരിൽ വിവാദപ്പെരുമഴകടത്താട് സൊസൈറ്റിയുടെ നിക്ഷേപത്തട്ടിപ്പിൽ പണം നഷ്ടപ്പെട്ട ദുഖത്തിൽ കോൺ​ഗ്രസ് പ്രവർത്തകന്റെ വീട്ടിലെത്തി കഴിഞ്ഞ ദിവസമാണ് വയോധികൻ ആത്മഹത്യ ചെയ്തത്. സൊസൈറ്റിയിൽ തന്റേയും കുടുംബത്തിന്റേയും പേരിൽ ഏകദേശം 75 ലക്ഷം രൂപ നിക്ഷേപിച്ച ഇബ്രാഹിം ഹാജി എന്ന പ്രവാസിയാണ് ആത്മഹത്യ ചെയ്തത്. ഗൾഫിൽ നിന്ന് മടങ്ങി വന്നപ്പോൾ സുധീർ കുമാറിന്റെ നിർബന്ധപ്രകാരം അവസാനമായി നിക്ഷേപിച്ച 24 ലക്ഷം രൂപയെങ്കിലും തിരികെ വേണമെന്ന് അദ്ദേഹം പലതവണ ആവശ്യപ്പെട്ടിരുന്നു.The post ‘പൊലീസിൽ പരാതി നൽകിയാൽ പണം തിരികെ ലഭിക്കാൻ വർഷങ്ങളെടുക്കും’; കടത്തനാട് നിക്ഷേപതട്ടിപ്പിൽ നിക്ഷേപകർക്ക് സൊസൈറ്റിയുടെ ഭീഷണി appeared first on Kairali News | Kairali News Live.