വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ സൈനിക ഇടപെടലുകൾ വലിയ അബദ്ധമായിരുന്നുവെന്ന് തുറന്നുസമ്മതിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇറാഖ് അധിനിവേശം അമേരിക്ക ചെയ്ത ഏറ്റവും വലിയ മണ്ടത്തരമായിരുന്നുവെന്ന് വ്യക്തമാക്കിയ ട്രംപ്, യുഎസ് സൈന്യം ഇറാഖിലോ ഇറാനിലോ പോകേണ്ടതില്ലായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ഫോക്സ് ന്യൂസിന്’ നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ നിർണ്ണായക സ്വയംവിമർശനം.“നിങ്ങൾ ഇറാഖിൽ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. നമ്മൾ അവിടെ വളരെ മോശം കാര്യങ്ങളാണ് ചെയ്തത്. അതൊരു വലിയ മണ്ടത്തരമായിരുന്നു. എന്തായാലും നമ്മൾ ആദ്യം തന്നെ അവിടെ പോകരുതായിരുന്നു. അതുപോലെ തന്നെ നമ്മൾ ഇറാനിലും പോകേണ്ടതില്ലായിരുന്നു,” ട്രംപ് നിലപാട് വ്യക്തമാക്കി.അമേരിക്ക സൈനികമായി ഇടപെടേണ്ടതില്ലായിരുന്നുവെങ്കിലും ഇറാന്റെ സൈനിക-സാങ്കേതിക ശേഷിയെ തള്ളിക്കളയാനാവില്ലെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. “ഇറാനിൽ നമ്മൾ പോകേണ്ടതില്ലായിരുന്നു എന്നത് ശരിയാണ്, എന്നാൽ ഇറാന് വ്യക്തമായ ശേഷിയുണ്ട്” ട്രംപ് കൂട്ടിച്ചേർത്തു.പശ്ചിമേഷ്യൻ നയങ്ങളിൽ അമേരിക്കയ്ക്ക് സംഭവിച്ച തന്ത്രപരമായ പിഴവുകൾ തുറന്നുസമ്മതിക്കുന്ന ട്രംപിന്റെ ഈ പ്രസ്താവന ആഗോള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.The post ഇറാഖിലും ഇറാനിലും ചെയ്തത് വലിയ മണ്ടത്തരം; അമേരിക്കയ്ക്ക് പറ്റിയ വൻ അബദ്ധം തുറന്നുസമ്മതിച്ച് ഡൊണാൾഡ് ട്രംപ് appeared first on Arabian Malayali.