നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരാണോ ? ഈ ശീലങ്ങൾ ശരീരത്തിന് പണി തരും

Wait 5 sec.

ആധുനിക ലോകത്ത് ഷിഫ്റ്റായി ജോലി ചെയ്യുന്നത് സാധാരണമാണ്. ഈ രീതിയോട് പലപ്പോഴും നമ്മുടെ ശരീരം പൊരുത്തപ്പെടണമെന്നില്ല. നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ശരീരം പണി മുടക്കുമെന്ന് ഉറപ്പാണ്. ഇവർ നേരിടുന്ന പ്രധാന പ്രശ്നം ഉറക്കത്തിന്റെ സമയ ക്രമവുമായി ബന്ധപ്പെട്ടുള്ളതാണെങ്കിലും നമ്മൾ അറിഞ്ഞിരിക്കേണ്ട മറ്റു ചില കാര്യങ്ങളുണ്ട്.നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു പോവുമ്പോൾ സൂര്യപ്രകാശം കണ്ണിൽ അടിക്കാൻ പാടില്ല. അതുകൊണ്ട് ഡാർക്ക് സൺഗ്ലാസ് ഉപയോഗിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. വീട്ടിലെത്തിയാൽ മുറി മുഴുവനായി ഇരുട്ടാക്കിയിട്ട് വേണം ഉറങ്ങാൻ. ഷിഫ്റ്റ് സമയത്ത് ഹെവി മീൽസ് കഴിക്കരുത് പ്രോട്ടീൻ അധികമുള്ള ഭക്ഷണ പദാർത്ഥങ്ങൾ എപ്പോഴും തിരഞ്ഞെടുക്കുന്നതാവും നല്ലത്.ALSO READ; പുകച്ചുവിടുന്നത് ‘ഹീറോയിസ’മല്ല; വെള്ളിത്തിരയിലെ ‘പുക’മറകൾ മായിക്കാൻ ആ മുന്നറിയിപ്പുകൾ മതിയോ ?രാത്രിയിൽ ഉറങ്ങുകയും രാവിലെ ഉറക്കമെഴുന്നേൽക്കുകയും ചെയ്യുന്നത് കൊണ്ട് തന്നെ ശരീരം ആ സമയത്തോട് പൊരുത്തപ്പെടേണ്ടതുണ്ട്. ഉറക്കം വന്നാലും ഉറങ്ങാതിരുന്നും ഉറക്കമുണരേണ്ട സമയത്ത് മാത്രം എഴുന്നേൽക്കുകയും ചെയ്ത്. ശരീരത്തെ പുതിയ സമയക്രമവുമായി പൊരുത്തപ്പെടുത്തുക. ശരീരം സാവധാനം പുതിയ സമയക്രമവുമായി പൊരുത്തപ്പെടും.എനർജി ഡ്രിങ്കുകളോട് നോ പറയണം. എനർജി ഡ്രിങ്കുകളിൽ കഫീൻ അമിതമായി അടങ്ങിയിട്ടുണ്ടാവും. രാത്രിയിൽ ജോലി ചെയ്യുന്നതിന് അത് സഹായിക്കുമെങ്കിലും ക്രമേണ ശരീരത്തെ ഇത് ദോഷമായി ബാധിക്കും. എനർജി ഡ്രിങ്കുകൾക്ക് പകരം ചായയോ കോഫിയോ മാത്രം കുടിക്കുക. അതും അമിതമായാൽ ദോഷം ചെയ്യുമെന്നുള്ളത് കൊണ്ട് തന്നെ വെള്ളവും ധാരാളമായി കുടിക്കണം.നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുമ്പോൾ ലഘുഭക്ഷണങ്ങളും കഴിക്കരുത്. രാത്രിയിൽ ജോലി ചെയ്യുമ്പോൾ ജങ്ക് ഫുഡുകൾ കഴിക്കാൻ തോന്നുന്നത് സാധാരണമാണ്. എന്നാൽ, ഇവ നിർബന്ധമായും ഒഴിവാക്കണം. ശരീരത്തിന് ഇവ ദഹിപ്പിക്കാൻ കഴിയാതെ വന്നാൽ അത് ശരീരത്തിന് അനാരോഗ്യകരമാവും.The post നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരാണോ ? ഈ ശീലങ്ങൾ ശരീരത്തിന് പണി തരും appeared first on Kairali News | Kairali News Live.