മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അധികജലം വിട്ടുനല്‍കണം; ആവശ്യമുന്നയിച്ച് ടി വി കെ എം എല്‍ എ

Wait 5 sec.

ഇടുക്കി | മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അധിക ജലം വിട്ടുനല്‍കണമെന്ന് തമിഴ്‌നാട്ടില്‍ നിന്ന് വീണ്ടും ആവശ്യമുയരുന്നു. തമിഴക വെട്രി കഴകം (ടി വി കെ) കമ്പം എം എല്‍ എ. ജഗന്നാഥ് മിശ്രയാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. അണക്കെട്ടില്‍ ജലനിരപ്പുയരുന്ന സമയത്തെ അധിക ജലം ഇടുക്കി റിസര്‍വോയറിലേക്ക് ഒഴുക്കുന്നതിനു പകരം തമിഴ്‌നാടിന് നല്‍കണമെന്നാണ് ആവശ്യം. നിലവില്‍ മുല്ലപ്പെരിയാറിലെ അധികജലം ഇടുക്കി അണക്കെട്ടിലൂടെ അറബിക്കടലിലേക്ക് ഒഴുക്കിക്കളയുകയാണെന്നും കമ്പം എം എല്‍ എ ചൂണ്ടിക്കാട്ടി.മുല്ലപ്പെരിയാറിന്റെ നിലവിലെ സംഭരണശേഷി വര്‍ധിപ്പിക്കേണ്ടതില്ലെന്നും ഇടുക്കി നെടുംകണ്ടത്തെ ആനക്കല്ലില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ അദ്ദേഹം പറഞ്ഞു.ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതൊന്നും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും ജഗന്നാഥ് മിശ്ര പറഞ്ഞു. ചൂണ്ടിക്കാണിച്ചു. മുല്ലപ്പെരിയാര്‍ രാഷ്ട്രീയ വിഷമായി ഉപയോഗിക്കരുതെന്നും കേരളത്തിലെ ജനങ്ങള്‍ തങ്ങളുടെ ഹോദരന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.