യുഡിഎഫ് ഭരിക്കുന്ന കടത്തനാട് ലേബർ കോൺട്രാക്റ്റ് സൊസൈറ്റി 2,16,90,134 രൂപയുടെ തട്ടിപ്പ് നടത്തിയതായി സഹകരണ ഓഡിറ്റ് ജോ. ഡയരക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പോലീസിന് നൽകിയ പരാതിയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സൊസൈറ്റി മുൻ പ്രസിഡൻ്റും കോഴിക്കോട് ഡി.ഡി.സി.സി. സെക്രട്ടറിയുമായ ടി.വി. സുധീർ കുമാറിൻ്റ വീട്ടിൽ കഴിഞ്ഞ ശനിയാഴ്ച്ച തിരുവള്ളൂർ സ്വദേശി ചിരിയകണ്ടോത്ത് ഇബ്രാഹീം ഹാജി പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് സൊസൈറ്റിയിലെ നടന്ന ക്രമക്കേട് സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വന്നത്. സഹകരണ ഓഡിറ്റ് ജോ. ഡയരക്ടർ നടത്തിയ അന്വേഷണത്തിലാണ് സൊസൈയിൽ വൻ ക്രമക്കേട് കണ്ടെത്തിയത്.ജോ. ഡയരക്ടർ വടകര പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് അന്യേഷണം ജില്ല ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.also read:നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം, പ്രതിയെ തെളിവെടുപ്പിനെത്തിച്ചതോടെ സംഘർഷംസൊസൈറ്റി സെക്രട്ടറി പ്രീന, മുൻ പ്രസിഡൻ്റ് ടി.വി. സുധീർ കുമാർ, റിനീഷ് എന്നിവരെ പ്രതി ചേർത്താണ് കേസെടുത്തത്. കരാർ ജോലികൾ വ്യാജമായി കാണിച്ചും സൊസൈറ്റിയുടെ വാഹനം അനുമതി ഇല്ലാതെ കൈമാറി പണം തട്ടി വിശ്വാസ വഞ്ചന നടത്തിയതിനാണ് പൊലീസ് കേസെടുത്ത്. രണ്ട് കോടിയുടെ മുകളിലുള്ളതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.The post യുഡിഎഫ് നിയന്ത്രിക്കുന്ന കടത്തനാട് സൊസൈറ്റിയിൽ വൻ സാമ്പത്തിക ക്രമക്കേട്; രണ്ട് കോടി രൂപയിലേറെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി appeared first on Kairali News | Kairali News Live.