തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെ പ്രശംസിച്ച് തെലുങ്ക് സൂപ്പര്‍താരം രാംചരണ്‍. പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ‘പെദ്ധി’യുടെ പ്രചാരണാര്‍ഥം തമിഴ്നാട്ടില്‍ എത്തിയപ്പോഴാണ് രാംചരണ്‍ വിജയ്യെ പുകഴ്ത്തിയത്. പ്രശസ്തിയുടെ കൊടുമുടിയിലാണ് വിജയ് സിനിമവിട്ട് രാഷ്ട്രീയത്തിലിറങ്ങിയതെന്ന് രാംചരണ്‍ പറഞ്ഞു.‘ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഗാരുവിനെ ഞാന്‍ അഭിനന്ദിക്കുന്നു. കരിയറിന്റേയും സ്റ്റാര്‍ഡത്തിന്റേയും ഉന്നതിയിലിരിക്കുമ്പോഴാണ് അദ്ദേഹം ജനസേവനത്തിനായി ഇറങ്ങിയത്. ഒരു സിനിമാക്കാരന്‍ എന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്. തമിഴ്നാട്ടിലെ ജനങ്ങളേയും വിജയ് സാറിനേയും ഞാന്‍ അഭിനന്ദിക്കുന്നു’- രാം ചരണ്‍ പറഞ്ഞു.സിനിമ പൂര്‍ണ്ണമായും ഉപേക്ഷിച്ചാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങുന്നതെന്ന് വിജയ് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെട്ട ‘ജനനായകന്‍’ സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാത്തിനെത്തുടര്‍ന്ന് പെട്ടിയിലിരിക്കുകയാണ്. അത്ലറ്റിന്റേയും ഗുസ്തിക്കാരന്റേയും ക്രിക്കറ്റ് താരത്തിന്റേയും വേഷത്തില്‍ രാംചരണ്‍ എത്തുന്ന ചിത്രമാണ് ‘പെദ്ധി’. ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായിക. ബുച്ചി ബാബു സനയാണ് ചിത്രത്തിന്റെ സംവിധാനം.The post കരിയറിന്റേയും സ്റ്റാര്ഡത്തിന്റേയും ഉന്നതിയിലിരിക്കുമ്പോഴാണ് അദ്ദേഹം ജനസേവനത്തിനായി ഇറങ്ങിയത്; വിജയ്ക്ക് പ്രശംസയുമായി രാം ചരൺ appeared first on ഇവാർത്ത | Evartha.