ബാലവേദി വായനക്കളരി സമാപന സമ്മേളനം

Wait 5 sec.

കുണ്ടൂപ്പറമ്പ് | യൂനിയന്‍ വായനശാല ബാലവേദി വായനക്കളരി-2026 സമാപന സമ്മേളനം ലൈബ്രറി കൗണ്‍സില്‍ താലൂക്ക് വൈസ് പ്രസിഡന്റ് കെ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. വായനശാലാ പ്രസിഡന്റ് എം സി സുദേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.അനുശ്രീ, പാര്‍വണ ഗാനങ്ങള്‍ ആലപിച്ചു. ബിന്ദു ടീച്ചര്‍ കവിത ചൊല്ലി.വായനശാലാ സെക്രട്ടറി ടി പ്രകാശന്‍ സ്വാഗതവും സത്യന്‍ കുറ്റിക്കാട്ടില്‍ നന്ദിയും പറഞ്ഞു. കെ പി പ്രേമലത, വിജയന്‍ കുണ്ടൂര്‍, പടുവാട്ട് ഗോപാലകൃഷ്ണന്‍, കെ എന്‍ അനില്‍കുമാര്‍, ഷജീന, പി പ്രീതി സമ്മേളനം നിയന്ത്രിച്ചു.