സതീശന് സുപ്രീംകോടതിയേക്കാൾ വിശ്വാസം ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികളെ: കെ കെ രാ​ഗേഷ്

Wait 5 sec.

വിഡി സതീശന് സുപ്രീംകോടതിയേക്കാൾ വിശ്വാസം ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികളെയെന്ന് കെ കെ രാഗേഷ്. നവീൻ ബാബു കേസിലെ സിബിഐ അന്വേഷണ വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയ സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ ഈ സാഹചര്യത്തിലും വിഡി സതീശന് സുപ്രീം കോടതിയേക്കാൾ വിശ്വാസം ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികളെയാണെന്ന് കെ കെ രാഗേഷ് പറഞ്ഞു.വിഡി സതീശൻ ഇഡിയെയും സിബിഐയെയും അമിതമായി വിശ്വസിക്കുന്നതിൽ അപകടമുണ്ടെന്നും കേരളീയ സമൂഹ വി ഡി സതീശന്റെ ഈ പ്രവണതയെ അതീവ ഗൗരവത്തോടെ തന്നെ പരിശോധിക്കണമെന്നും കെ കെ രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.ALSO READ; ‘ ടി പി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത നഷ്ടം’; എം വി ഗോവിന്ദൻ മാസ്റ്റർസിബിഐ കൂട്ടിലടച്ച തത്തയാണെന്ന നിലനിലപാടിൽ തന്നെ ഇടതു സർക്കാർ തുടരുന്ന സാഹചര്യത്തിലാണ് നവീൻ ബാബുവിന്റെ മരണം സിബിഐയെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി വിഡി സതീശൻ രംഗത്ത് വന്നിരിക്കുന്നത്.ഭരണത്തിലെത്തിയത് പിന്നാലെ തന്നെ വി ഡി സതീശൻ സ്വീകരിച്ച നിലപാടികളിൽ സംഘപരിവാർ വിധേയത്വം വ്യക്തമാണ്. സതീശന്റെ ഈ നിലപാടിന്റെ തുടർച്ചയാണ് നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടകേസ് സിബിഐയെ ഏൽപ്പിക്കണമെന്ന വി ഡി സതീശന്റെ ആവശ്യം.The post സതീശന് സുപ്രീംകോടതിയേക്കാൾ വിശ്വാസം ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികളെ: കെ കെ രാ​ഗേഷ് appeared first on Kairali News | Kairali News Live.