എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമലിനെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കസ്റ്റഡിയിലെടുത്ത് പോലീസ്. വിജയ് വിമലിന്റെ അഞ്ചുതെങ്ങിലെ വീട്ടിലെത്തി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. വിജയിയുടെ സഹോദരിയും കുട്ടികളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പേടിച്ച് നിലവിളിച്ച കുട്ടികളെ പോലീസ് ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്.also read:മിനി ലോറിയും ടാങ്കറും കൂട്ടിയിടിച്ച് അപകടം, തിരുവല്ലയിൽ 22കാരന് ദാരുണാന്ത്യംഅഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അംഗം കൂടിയാണ് വിജയ്.നിരപരാധികളായ പ്രവർത്തകരുടെ വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന നടപടി പോലീസ് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിട്ടുണ്ട്.രാത്രിയുടെ മറവിലുള്ള പോലീസ് നടപടി അതിരു കടക്കുകയാണ്.രോഗബാധിതർ, വൃദ്ധർ, കുട്ടികൾ എന്നിവരെ ഉൾപ്പെടെ പോലീസ് ഭീഷണിപ്പെടുത്തുന്നു.നിയമവിരുദ്ധമായ ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാൻ അറിയിച്ചു.The post ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എസ്എഫ്ഐ നേതാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്; അംഗീകരിക്കാനാവില്ലെന്ന് ഡോ. ഷിജുഖാൻ appeared first on Kairali News | Kairali News Live.