‘സതീശനായി എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കണം’, ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി; ആർക്കും സംശയമൊന്നുമില്ലല്ലോ അല്ലേ…

Wait 5 sec.

മുഖ്യമന്ത്രി വി ഡി സതീശനെ പ്രശംസിച്ച് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. സതീശൻ മുഖ്യമന്ത്രിയായി ശോഭിക്കട്ടെയെന്നും . അദ്ദേഹത്തെ അഭിനന്ദിക്കാൻ നമ്മളെല്ലാം തയ്യാറാകണമെന്നും ഉപരാഷ്ട്രപതി. കോട്ടയത്ത് നടന്ന ദീപിക പത്രത്തിന്റെ ജുബിലീ ആഘോഷ ചടങ്ങിലായിരുന്നു ഈ സംഭവവികാസം.സതീശനായി എല്ലാവരും എഴുന്നേറ്റുനിന്ന് കൈയ്യടിക്കാനും ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു. ഉപരാഷ്ട്രപതിയുടെ നിർദ്ദേശപ്രകാരം സദസ്സിലിരുന്നവർ എഴുന്നേറ്റ് കയ്യടിക്കാനും മറന്നില്ല. ഇതാണ് കേരളത്തിലെ മുഖ്യമന്ത്രിയും ബി ജെ പി യും തമ്മിലുള്ള ബന്ധം. ആശംസകൾ നൽകുന്നതിൽ യാതൊരു പ്രശ്നവുമില്ല എന്നാൽ സദസിലുള്ളവരെക്കൊണ്ട് എഴുന്നേറ്റ് നിന്ന് കൈയടിപ്പിക്കുന്നത് ഇത് ആദ്യമായാണ്.Also read: വിഡി സതീശന് സുപ്രീംകോടതിയേക്കാൾ വിശ്വാസം ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികളെ: കെ കെ രാ​ഗേഷ്വി ഡി സതീശനും ബി ജെ പിയും തമ്മിലുള്ള ബന്ധം പകൽ പോലെ വ്യക്തമാണ്. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം അത് കൂടുതൽ ദൃഢമായി. കേരളത്തിൽ മൂന്ന് സീറ്റുകൾ ബി ജെ പി ക്ക് ഉണ്ടാക്കിക്കൊടുത്തത് കോൺ​ഗ്രസും വി ഡി സതീശനും ചേർന്നാണ്. ഇതിൻ്റെ ഉപകാരം ഓരോ തവണയും ബി ജെ പി സതീശനോട് കാണിച്ചു കൊണ്ടിരിക്കുകയാണ്.The post ‘സതീശനായി എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കണം’, ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി; ആർക്കും സംശയമൊന്നുമില്ലല്ലോ അല്ലേ… appeared first on Kairali News | Kairali News Live.