‘ധവളപത്രം വരുമ്പോൾ നമുക്ക് അപ്പോൾ കാണാം, ഉമ്മാക്കി കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ട’; മുഖ്യമന്ത്രി പഴയ വാക്ക് പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

Wait 5 sec.

സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലവർദ്ധനവ് അതീവ രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്നത് നിർഭാഗ്യകരമായ നിലപാടാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രശ്നത്തിന്റെ ഗൗരവത്തിലേക്ക് കടക്കാതെ വെറും മുഖവുര പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്. എണ്ണ വിലയുടെ നിയന്ത്രണാധികാരം എണ്ണ കമ്പനികൾക്ക് വിട്ടുനൽകിയ പഴയ കോൺഗ്രസ് സർക്കാരിന്റെ നയം ബിജെപി സർക്കാർ അതിശക്തമായി തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.എല്ലാ മേഖലകളിലും അതിരൂക്ഷമായ വിലക്കയറ്റമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും, കേന്ദ്രസർക്കാർ നടപടികളെ വിമർശിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. എൽപിജി വിലവർദ്ധനവിന്റെ 50 ശതമാനവും നികുതിയാണെന്നും, എണ്ണ കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ കേന്ദ്രം ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനം നികുതി കുറച്ചാൽ ജനങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് മുമ്പ് പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഇന്നത്തെ മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു.ALSO READ: ഇന്ധനവില വർധനവിലും വിലക്കയറ്റത്തിലും ചർച്ചയില്ല; പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് തള്ളിവിലക്കയറ്റം മൂലം ഹോട്ടൽ വ്യവസായവും കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളും വലിയ പ്രതിസന്ധിയിലാണ്. അന്തർ സംസ്ഥാന ബസ് സർവീസുകൾ ജൂൺ ഒന്നുമുതൽ ടിക്കറ്റ് നിരക്കിൽ 100 രൂപയുടെ വർദ്ധനവ് വരുത്തിക്കഴിഞ്ഞു. 2018-ൽ അന്നത്തെ സർക്കാർ നികുതിയിളവ് നൽകിയ മാതൃക പിന്തുടരാൻ ഇന്നത്തെ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ധവളപത്രം ഇറക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച അദ്ദേഹം, അത് വരുമ്പോൾ നോക്കാമെന്നും അതുകൊണ്ടു ഉമ്മാക്കി കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ട എന്നും സഭയിൽ വ്യക്തമാക്കി.The post ‘ധവളപത്രം വരുമ്പോൾ നമുക്ക് അപ്പോൾ കാണാം, ഉമ്മാക്കി കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ട’; മുഖ്യമന്ത്രി പഴയ വാക്ക് പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് appeared first on Kairali News | Kairali News Live.