ബംഗാൾ പുകയുന്നു; മമത ബാനർജിയില്ലാത്ത പുതിയ പാർട്ടി രൂപീകരിക്കാൻ തൃണമൂൽ ; അണിയറയിൽ ചർച്ചകൾ സജീവം

Wait 5 sec.

പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന പുതിയ നീക്കങ്ങളുമായി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ വലിയ ഭിന്നത രൂപപ്പെടുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. പാർട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജിയെ മാറ്റിനിർത്തിക്കൊണ്ട് പുതിയൊരു രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകാൻ അണിയറയിൽ നീക്കങ്ങൾ സജീവമാണ്.മഹാരാഷ്ട്രയിൽ ശിവസേനയിലും എൻസിപിയിലും ഉണ്ടായതിന് സമാനമായ പിളർപ്പ് ബംഗാളിലും ആവർത്തിക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളും ഒരുവിഭാഗം എംഎൽഎമാരും പുതിയ നീക്കങ്ങൾക്ക് പിന്നിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പാർട്ടിയിലെ യുവനേതാവും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയുടെ അമിത സ്വാധീനത്തിൽ അതൃപ്തിയുള്ളവരാണ് വിമത നീക്കത്തിന് നേതൃത്വം നൽകുന്നത്.മമത ബാനർജിയുടെ ജനപ്രീതി ഉപയോഗിച്ച് പാർട്ടി വളർത്തിയ ശേഷം അവരെത്തന്നെ തഴയാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി കൈകോർത്ത് ബംഗാളിൽ പുതിയൊരു സഖ്യം രൂപീകരിക്കാനാണ് വിമത വിഭാഗം നിലവിൽ ആലോചിക്കുന്നത്.മമത ബാനർജിയെ പൂർണ്ണമായും ഒറ്റപ്പെടുത്തിക്കൊണ്ട് പാർട്ടിയുടെ ഭൂരിപക്ഷം എംഎൽഎമാരെയും തങ്ങളുടെ ഒപ്പം നിർത്താൻ ഇവർക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. ദേശീയ രാഷ്ട്രീയത്തിൽ പോലും വലിയ ചലനങ്ങൾ ഉണ്ടാക്കാൻ പോന്ന ഭരണമാറ്റത്തിനാണ് ബംഗാൾ ഇപ്പോൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്.The post ബംഗാൾ പുകയുന്നു; മമത ബാനർജിയില്ലാത്ത പുതിയ പാർട്ടി രൂപീകരിക്കാൻ തൃണമൂൽ ; അണിയറയിൽ ചർച്ചകൾ സജീവം appeared first on ഇവാർത്ത | Evartha.