തൃശ്ശൂര്‍| ചാലക്കുടി പോട്ട വാഴക്കുന്നില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഉമിത്ത് (34),ഭാര്യ രാധ (30)എന്നിവരാണ് മരിച്ചത്. ഭാര്യയെ ശ്വാസം മുട്ടിച്ചോ മറ്റോ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി ജീവനൊടുക്കിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്.നാല് മാസം മുന്‍പാണ് ദമ്പതികള്‍ പോട്ടയിലെ ഈ പ്രദേശത്ത് താമസമായത്. ഒരു ഐടി ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ഔട്ട് ഹൗസിലാണ് ഇരുവരും താമസം. കഴിഞ്ഞ മൂന്ന് ദിവസമായി ഇവരെ വീടിന് പുറത്തേക്ക് കാണാതിരുന്നതിനെത്തുടര്‍ന്ന് പരിസരവാസികള്‍ക്കും വീട്ടുടമയ്ക്കും സംശയം തോന്നി. തുടര്‍ന്ന് വിവരം അറിയിച്ചതനുസരിച്ച് ചാലക്കുടി ലോക്കല്‍ പോലീസും വീട്ടുടമയും ചേര്‍ന്ന് സ്ഥലത്തെത്തി വീടിന്റെ വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുട്ടുമുറിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.Content Highlights:An interstate migrant couple from West Bengal was found dead inside an outhouse at Potta Vazhakunnu in Chalakudy, Thrissur. The deceased have been identified as 34-year-old Umith and his 30-year-old wife Radha, who had relocated to the area four months ago. The local police broke open the door after neighbors and the house owner grew suspicious when the couple was not seen outside for three consecutive days. Preliminary police investigation suggests that the man committed suicide by hanging after allegedly suffocating his wife to death.