കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ ചേർന്ന കോൺഗ്രസ് നിയമസഭ കക്ഷി യോഗത്തിലാണ് ഡി കെ ശിവകുമാറിനെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. യോഗത്തിൽ സിദ്ധരാമയ്യയായിരുന്നു ഡി കെ ശിവകുമാറിന്റെ പേര് നിർദ്ദേശിച്ചത്. മുതിർന്ന നേതാവ് ജി പരമേശ്വരയാണ് പിന്താങ്ങിയത്.ലോക്ഭവനിൽ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം. വൈകിട്ട് 5.15 ന് ആണ് സത്യപ്രതിജ്ഞ.also read:തൃശൂരിലും കോട്ടയത്തും വാഹനാപകടം, മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യംഡി കെ ശിവകുമാറിന് ഒപ്പം ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. മൂന്നിന് സത്യപ്രതിജ്ഞ ചെയ്യുന്നവരിൽ ജി പരമേശ്വരയും കെ ജെ ജോർജും ഉണ്ടാകുമെനാണു റിപ്പോർട്ടുകൾ. അതേസമയം, മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ, സിദ്ധരാമയ്യയെ കോർ കമ്മിറ്റി ചെയർമാൻ ആക്കാൻ ധാരണയായി. മകൻ യതീന്ദ്രയ്ക്ക് പ്രധാനപ്പെട്ട പദവി നൽകണം എന്നത് ഉൾപ്പെടെ നിരവധി ഉപാധികളാണ് സിദ്ധരാമയ്യ നേതൃത്വത്തിന് മുന്നിൽ വെച്ചിട്ടുള്ളത്.സംഘടനകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, സംസ്ഥാനത്തിൻറെ ചുമതലയുള്ള ജനറൽ സെക്രട്ടറി റൺദീപ് സിംഗ് സുർജേവാല ഉൾപ്പെടെയുള്ളവ സത്യപ്രതിജ്ഞയിൽ പങ്കെടുക്കും.The post കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ജൂൺ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യും appeared first on Kairali News | Kairali News Live.