അഹമ്മദാബാദിൽ ഇന്ന് കലാശപ്പോര്: രണ്ടാം ഐപിഎൽ കിരീടം ലക്ഷ്യമിട്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും

Wait 5 sec.

ഇന്ന് നടക്കുന്ന ഐപിഎൽ 2026 സീസണലിന്റെ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ തങ്ങളുടെ രണ്ടാമത്തെ ഐപിഎൽ കിരീടത്തിനായി പരസ്പരം  അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകൾ തമ്മിലുള്ള ഈ ഏറ്റുമുട്ടലിൽ  നിർണ്ണായകമാവുക ബെംഗളുരുവിന്റെ ബാറ്റിംഗ് നിരയും ഗുജറാത്തിന്റെ ബൗളിംഗ് നിരയും തമ്മിലുള്ള പോരാട്ടം കൂടി ആയിരിക്കും.സീസണിലുടനീളം ബെംഗളുരുവിന്റെ പ്രധാന കരുത്ത് അവരുടെ ബാറ്റിംഗ് നിര ആയിരുന്നു. വിരാട് കൊഹ്‌ലി , രജത് പാട്ടിദാർ, ദേവദത്ത് പടിക്കൽ, ടിം ഡേവിഡ് എന്നിവർ അടങ്ങുന്ന ബാറ്റിംഗ് നിര ഏതു എതിരാളികളുടെയും ഉറക്കം കെടുത്തും. ഈ സീസണിൽ bഎങ്കളുരു ഒൻപത് തവണ ഇരുന്നൂറിന് മുകളിലുള്ള സ്കോർ നേടിയതും രണ്ട് തവണ 200-ലേറെ ഉള്ള ലക്ഷ്യം വിജയകരമായി പിന്തുടർന്നതും അവരുടെ ബാറ്റിംഗ് നിരയുടെ കരുത്ത് വിളിച്ചോതുന്നു. മറുവശത്ത് ഗുജറാത്തിന്റെ വജ്രായുധം അവരുടെ ബൗളർമാർ ആണ്. കഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, റാഷിദ് ഖാൻ എന്നീ പേരുകൾ തന്നെ പല മികച്ച ബാറ്റർമാരുടെയും ഉറക്കം കെടുത്താൻ ധാരാളമാണ്,മറുവശത്ത് ഗുജറാത്തിന്റെ ബാറ്റിങ്ങും ബെംഗളുരുവിന്റെ ബൗളിങ്ങും അത്ര മോശമല്ല. ഓപ്പണർമാരായ നായകൻ ശുഭ്മാൻഗില്ലും , സായി സുദർശനും ഏത് ബൗളെർമാർക്കും വെല്ലുവിളിയാണ്. അതേസമയം ജോസ് ബട്ലർ നയിക്കുന്ന മധ്യനിര ഇതുവരെ മികച്ച ഫോമിൽ എത്താത്തതും ഓപ്പണർമാരുടെ ഉത്തരവാദിത്വം കൂട്ടുന്നു. ഈ ഒപ്പീനിർമാരെ തളയ്ക്കാനുള്ള ചുമതല ഇന്ന് ഭുവനേശ്വർ കുമാറിനും ജോഷ് ഹേസിൽവുഡിനും ആയിരിക്കും.ലോകകപ്പ് ഫൈനലുകൾ ഉൾപ്പടെ പല പ്രധാന മത്സരങ്ങൾക്കും വേദിയായ അഹ്മദാബാദ് സ്റ്റേഡിയം വൻ സ്കോറുകൾക്ക് പേര് കേട്ടതാണ്. ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത് മികച്ച സ്കോർ കണ്ടെത്തി എതിരാളികളെ സമ്മർദ്ദത്തിൽ ആക്കുവാൻ ആയിരിക്കും ഇരു ടീമുകളും ശ്രമിക്കുക.The post അഹമ്മദാബാദിൽ ഇന്ന് കലാശപ്പോര്: രണ്ടാം ഐപിഎൽ കിരീടം ലക്ഷ്യമിട്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും appeared first on Kairali News | Kairali News Live.