തിരുവനന്തപുരം | മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാനുള്ള നീക്കവുമായി പോലീസ്. അക്രമത്തില്‍ നേരിട്ട് പങ്കാളികളായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്ത ശേഷം, കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം.ഇതുവരെ 25 പേരാണ് പിടിയിലായത്. ഇവരില്‍ ആദ്യ അഞ്ച് പ്രതികളായ നിധിന്‍ രാജ്, മനോജ്, ജീവന്‍, ശ്രീജിത്ത്, ഷാഹീന്‍ എന്നിവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. വധശ്രമം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നിവക്കു പുറമെ പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ (PDPP-Prevention of Damage to Public Property ) വകുപ്പും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.നാളെ സി എം ആര്‍ എല്ലിനും ഇ ഡിക്കും നിര്‍ണായകം കൊച്ചി | പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ പ്രതിയായ മാസപ്പടി കേസില്‍ സി എം ആര്‍ എല്ലിനും ഇ ഡിക്കും നാളെ നിര്‍ണായക ദിവസമാണ്. അന്വേഷണം സ്റ്റേ ചെയ്യണമെന്ന സി എം ആര്‍ എല്‍ ഹരജി നാളെ കോടതി പരിഗണിക്കും. കേസിലെ അന്വേഷണ വിവരങ്ങളും ഉദ്യോഗസ്ഥര്‍ ആക്രമണത്തിന് ഇരയായതിന്റെ വിശദാംശങ്ങളും ഇ ഡി കോടതിയെ അറിയിക്കും. മുദ്രവെച്ച കവറിലാണ് വിവരങ്ങള്‍ നല്‍കുക.