‘മന്ത്രി ആന്റി പറഞ്ഞത് തെറ്റാണ്, എന്റെ അമ്മാമ്മ ഓമനയാണ്’;ബിന്ദു കൃഷ്ണയെ ട്രോളി ബിർണാണി ശങ്കു

Wait 5 sec.

അംഗനവാടിയിൽ ബിർണാണി വിപ്ലവത്തിന് തുടക്കമിട്ട ശങ്കു വീണ്ടും വൈറൽ. ഇക്കുറി മന്ത്രി ബിന്ദു കൃഷ്ണയെ ട്രോളിയാണ് ശങ്കു വൈറലായത്. കൊല്ലം ചവറയിലെ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധാമണിയുടെ കൊച്ചു മോനാണ് ബിർണാണി ചോദിച്ച കുട്ടി എന്നായിരുന്നു മന്ത്രി ബിന്ദു കൃഷ്ണ മാധ്യമങ്ങോട് പറഞ്ഞത്.എന്നാൽ, ഇതിനെ ചോദ്യം ചെയ്ത കൊണ്ടാണ് ഇക്കുറി ശങ്കു രം​ഗത്ത് വന്നിരിക്കുന്നത്. മന്ത്രി ആന്റി ബിന്ദു കൃഷ്ണ പറഞ്ഞത് തെറ്റാണെന്നും തന്റെ അമ്മാമ്മ ഓമന ആണെന്നും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വച്ച വീഡിയോയിലൂടെ ശങ്കു പറയുകയായിരുന്നു. അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യപ്പെടുന്ന ശങ്കുവിന്റെ വീഡിയോ മുമ്പ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.ALSO READ; ഇ ഡി യെ വട്ടം കറക്കിയ ഡോ.തോമസ് ഐസക്ക്; ‘കുരുക്കാൻ’ വന്ന് ‘കുരുങ്ങി’പ്പോയ കഥതുടർന്ന് ശങ്കുവിന്റെ ആവശ്യത്തിൽ മന്ത്രി വീണ ജോർജ് ഇടപെടുകയും ചെയ്തു. ശങ്കുവിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് അങ്കണവാടിയിലെേ ഭക്ഷണ മെനു പരിഷ്‌ക്കരണം നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ അങ്കണവാടികളിലും ബിരിയാണി കൊടുത്തിരുന്നു. ഇതിനെ തുടർന്ന് ശങ്കുവിന്റെ ബിരിയാണി ചലഞ്ച് കേരളം ഏറ്റെടുക്കുകയായിരുന്നു.The post ‘മന്ത്രി ആന്റി പറഞ്ഞത് തെറ്റാണ്, എന്റെ അമ്മാമ്മ ഓമനയാണ്’; ബിന്ദു കൃഷ്ണയെ ട്രോളി ബിർണാണി ശങ്കു appeared first on Kairali News | Kairali News Live.