ജനനേന്ദ്രീയത്തിൽ ആഴത്തിൽ മുറിവ്,കാലിൽ പൊള്ളിച്ചതിന്റെ പാട്; നെടുമങ്ങാട് ഒന്നരവയസുകാരൻ നേരിട്ടത് ക്രൂരപീഢനം

Wait 5 sec.

നെടുമങ്ങാട് അമ്മയുടെയും രണ്ടാനച്ഛന്റേയും മർദ്ദനത്തെ തുടർന്ന് മരണപ്പെട്ട ഒന്നര വയസുകാരൻ നേരിട്ടത് ക്രൂരപീഢനം. കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് (ഒരു വയസ്സും 7 മാസവും) ആണ് മരിച്ചത്. കുട്ടിയുടെ മരണത്തെ തുടർന്ന് കസ്റ്റഡിലെടുത്ത രണ്ടാനച്ഛന്റെയും അമ്മയുടെയും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അമ്മ അഖില, രണ്ടാനച്ഛൻ അസ്കർ എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.പോലീസിന്റെ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ മർദ്ദിക്കുന്നതായി താൻ കണ്ടിട്ടുണ്ടെന്ന് അമ്മ തുറന്ന് സമ്മതിക്കുകയായിരുന്നു. ചോദ്യങ്ങൾക്ക് ഒന്നും രണ്ടാനച്ഛൻ മറുപടി നൽകിയിരുന്നില്ല. അന്വേഷണത്തിൽ കുട്ടിയുടെ ജനനേന്ദ്രീയത്തിൽ ആഴത്തിൽ മുറിവും കാലിൽ പൊള്ളിച്ചതിന്റെയും പാടുകൾ കണ്ടെത്തി.ALSO READ; നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ മരണം കൊലപാതകം ! അമ്മയും രണ്ടാനച്ഛനും കസ്റ്റഡിയിൽഉച്ചയ്ക്ക് ചോറ് കൊടുക്കുന്നതിനിടെ കുട്ടി ഛർദിച്ചതിനെ തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചെന്നായിരുന്നു രണ്ടാനച്ഛൻ അഷ്കർ പറഞ്ഞത്. എന്നാൽ കുട്ടിയെ രണ്ടാനച്ഛൻ സ്ഥിരമായി മർദ്ദിച്ചിരുന്നു എന്ന പരാതിയുമായി കുട്ടിയുടെ അമ്മൂമ്മയും കുട്ടിയുടെ അച്ഛന്റെ അച്ഛനും പോലീസിനെ സമീപിച്ചു. ഒരു മാസം മുമ്പ് കുട്ടിയുടെ കൈ ഒടിച്ചതായും അമ്മ കുട്ടിയെ വേണ്ട വിധം ശ്രദ്ധിച്ചിരുന്നില്ലെന്നും പരാതി ഉയർന്നു. സംഭവം നടക്കുമ്പോൾ മാതാവ് അഖില തമിഴ്‌നാട്ടിൽ നൃത്ത പരിപാടിയിലായിരുന്നു.The post ജനനേന്ദ്രീയത്തിൽ ആഴത്തിൽ മുറിവ്, കാലിൽ പൊള്ളിച്ചതിന്റെ പാട്; നെടുമങ്ങാട് ഒന്നരവയസുകാരൻ നേരിട്ടത് ക്രൂരപീഢനം appeared first on Kairali News | Kairali News Live.