ജൂണ്‍ 15 മുതല്‍ ട്രെയിന്‍ സമയത്തിൽ മാറ്റം

Wait 5 sec.

കോഴിക്കോട് | മണ്‍സൂണ്‍കാല ട്രെയിന്‍ ഗതാഗതത്തിലെ സമയമാറ്റം ജൂണ്‍ 15 മുതല്‍ നിലവില്‍ വരും. കൊങ്കണ്‍ വഴി കടന്നുപോകുന്ന ട്രെയിനുകളുടെ പുറപ്പെടുന്ന സമയത്തിലും എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ടാകും.കോഴിക്കോട് വഴി കടന്നുപോകുന്ന ദീര്‍ഘദൂര ട്രെയിനുകളായ എറണാകുളം-നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ്, തിരുവനന്തപുരം- ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്സ് ട്രെയിനുകള്‍ ഉള്‍പ്പെടെ നിരവധി എക്സ്പ്രസ്സ്, സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളുടെ സമയത്തിലാണ് മാറ്റമുണ്ടാകുക.ഇതിനനുസരിച്ച് ഈ റൂട്ടിലൂടെ പോകുന്ന രാജധാനി, വെരാവല്‍, ഗാന്ധിധാം, നാഗര്‍കോവില്‍, ഓഖ , ഭാവ്ഗഗര്‍, നിസാമുദ്ദീന്‍ , മരുസാഗര്‍, സംപ്രകാന്തി, യോഗ് നഗരി ഋഷികേഷ്, അമൃത്സര്‍, പോര്‍ബന്ദര്‍, ഇന്‍ഡോര്‍, ജാംമ്നഗര്‍, ദുരന്തോ, ഹിസാര്‍, ശ്രീ ഗംഗാനഗര്‍, മത്സ്യഗന്ധ, ഹംസഫര്‍, ഗരീബ് രഥ്, പൂനെ, ദാദര്‍, മഡ്ഗോണ്‍,ജബല്‍പൂര്‍, മംഗള, നേത്രാവതി തുടങ്ങിയ ട്രെയിനുകളുടെ സമയത്തിലാണ് മാറ്റമുണ്ടാവുക. ഈ ട്രെയിനുകളുടെ സമയക്രമത്തിന് അനുസരിച്ച് മറ്റുള്ള ട്രെയിനുകളുടെ സമയത്തിലും മാറ്റങ്ങളുണ്ടാകും.