തൃശൂർ കാഞ്ഞാണിയിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വാടാനപ്പള്ളി സ്വദേശി പ്രണവ് (17) , കരിന്തല സ്വദേശി അഭിമന്യു (19) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടുകൂടിയായിരുന്നു അപകടം. പിക്കപ്പ് വാനിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ബൈക്കിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇയാളുടെ പരിക്ക് ഗുരുതരമാണ്. പിക്കപ്പ് വാൻ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.അതേസമയം കോട്ടയം എം സി റോഡിൽ ഏറ്റുമാനൂർ അടിച്ചിറയിൽ വാഹനാപകടത്തിലും ഒരാൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം നഷ്ടമായ കാറുകൾ കൂട്ടിയിടിച്ച് ആർപ്പൂക്കര വില്ലൂന്നി സ്വദേശി ഇരുപത്തിയഞ്ച് വയസ്സുള്ള ആന്റണി സേവ്യറാണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 ഓടെ ആയിരുന്നു അപകടം.also read:ബൈക്ക് പാർക്ക് ചെയ്യുന്നതിൽ തർക്കം; കൊച്ചിയിൽ യുവാവിനെ സുഹൃത്ത് കുത്തികൊന്നുഎതിർദിശകളിൽ വന്ന കാറുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ പോലീസും നാട്ടുകാരും ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും ആന്റണി സേവ്യറിന്റെ മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസവും ഉണ്ടായി. ഏറ്റുമാനൂർ പോലീസ് സംഘം സ്ഥലത്ത് എത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.The post തൃശൂരിലും കോട്ടയത്തും വാഹനാപകടം, മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.