ഇബ്രാഹിം ഹാജിയുടെ ആത്മഹത്യയ്ക്ക് കാരണമായ യുഡിഎഫ് നിയന്ത്രിക്കുന്ന കടത്തനാട് സൊസൈറ്റിയിൽ നടക്കുന്ന നിക്ഷേപ തട്ടിപ്പിൻ്റെ കൂടുതൽ വിശദാംശങ്ങൾ കൈരളി ന്യൂസിന്. തനിക്ക് 15 ലക്ഷം നഷ്ടമായെന്ന് കോഴിക്കോട് മണിയൂർ സ്വദേശി രാജൻ കൈരളി ന്യൂസിനോട് പറഞ്ഞു.ഇബ്രാഹിം ഹാജിക്ക് സംഭവിച്ചപോലെ എനിക്കും എന്റെ അടുപ്പക്കാർക്കും 85 ലക്ഷം രൂപയോളം നഷ്ടമായി. ആ പൈസ എവിടെപ്പോയെന്ന് പോലും അറിയില്ല. ഭരണം മാറുമ്പോൾ ശരിയാക്കാമെന്ന് പറഞ്ഞു, ഒന്നും നടക്കാതായപ്പോൾ പരാതി നൽകി എന്നും കടത്തനാട് സൊസൈറ്റിയിൽ നിക്ഷേപിച്ചവർ കൈരളി ന്യൂസിനോട് പറഞ്ഞു.‘ഇബ്രാഹിം ഹാജി വഞ്ചിക്കപ്പെട്ടതായും ആ മനുഷ്യന് നീതി കിട്ടിയില്ലെന്നും നാട്ടുകാരുടെ വാക്കുകൾ. കോൺഗ്രസുകാർ ആയതിനാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ ആശങ്ക അറിയിച്ചു.ALSO READ; “എന്നെ വഞ്ചിച്ചു;” വടകരയിൽ ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ ഓഡിയോ പുറത്ത്അതേ സമയം, വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽവച്ച് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത തിരുവള്ളൂർ സ്വദേശി ചിരിയകണ്ടോത്ത് ഇബ്രാഹീം കുട്ടി ഹാജിയുടെ ഓഡിയോ സന്ദേശം പുറത്തുവന്നു.താൻ വഞ്ചിക്കപ്പെട്ടുവെന്നും കോൺഗ്രസ്–ലീഗ് നേതാക്കൾ പണം നിക്ഷേപിക്കാൻ നിർബന്ധിച്ചതായും ഓഡിയോയിൽ ഇബ്രാഹിം ഹാജി ആരോപിക്കുന്നു. എല്ലാ മാസവും തന്നത് തുച്ഛമായ തുക മാത്രമായിരുന്നു എന്നും 22 പവൻ സ്വർണം വിറ്റ് ലഭിച്ച പണവും നിക്ഷേപത്തിൽ ഉൾപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം ഓഡിയോ സന്ദേശത്തിൽ പറയുന്നു.The post ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ; തട്ടിപ്പിലൂടെ നിക്ഷേപകർക്ക് നഷ്ടമായത് 85 ലക്ഷം രൂപയോളം appeared first on Kairali News | Kairali News Live.