ദില്ലിയിൽ ബഹുനില കെട്ടിടം തകർന്നു വീണ് അപകടത്തിൽ ഒരു മരണം, രണ്ടുപേരുടെ നില ഗുരുതരമെന്ന് വിവരം

Wait 5 sec.

ദില്ലിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരം. അപകട സ്ഥലത്ത് നിന്ന് 12 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മെസ് നടത്തിപ്പുകാരിയായ സ്ത്രീ അടക്കം ആറുപേരെ കാണാനില്ല. കൂടുതൽപ്പേരും മെഡിക്കൽ വിദ്യാർഥികളാണെന്നാണ് റിപ്പോർട്ട്‌. അതേസമയം, രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.സാകേത് മെട്രോ സ്റ്റേഷന് സമീപമുള്ള ബഹുനില കെട്ടിടമാണ് തകർന്നത്.ശനിയാഴ്ച വൈകുന്നേരം ഏഴോടെയാണ് അഞ്ച് നില വാണിജ്യ കെട്ടിടം പൂർണമായും തകർന്നു വീണത്. കോച്ചിംഗ് സെന്ററുകൾ, കഫേകൾ, ഓഫീസുകൾ എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. കെട്ടിടം തകർന്നു വീണത് വിദ്യാർത്ഥികൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തൊട്ടടുത്തുള്ള താൽക്കാലിക കാന്റീന് മുകളിലേക്കാണ്.also read:കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ജൂൺ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യുംമെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും.കോൺക്രീറ്റ് സ്ലാബുകളും കമ്പികളും മുറിച്ചുമാറ്റാൻ വലിയ യന്ത്രങ്ങളും, ആളുകളെ കണ്ടെത്താൻ സ്നിഫർ നായ്ക്കളെയും ക്യാമറകളെയും ഉപയോഗിക്കുന്നുണ്ട്. ജെസിബി യന്ത്രങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്. കെട്ടിടത്തിന്റെ നിർമാണ അനുമതികളെക്കുറിച്ചും അപകടത്തിന്റെ കാരണത്തെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.The post ദില്ലിയിൽ ബഹുനില കെട്ടിടം തകർന്നു വീണ് അപകടത്തിൽ ഒരു മരണം, രണ്ടുപേരുടെ നില ഗുരുതരമെന്ന് വിവരം appeared first on Kairali News | Kairali News Live.