ഐപിഎൽ സ്റ്റേഡിയത്തിൽ ഭക്തി​ഗാനവും മത ചിഹ്നവും; ക്രിക്കറ്റിനേയും കാവിവത്കരിക്കാൻ മോദി സർക്കാർ

Wait 5 sec.

രാജ്യത്തെ കാവി വത്കരിക്കുകയെന്നത് കേന്ദ്ര ഭരണകൂടത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണ്. എല്ലാ രംഗങ്ങളിലും കാവി വത്കരണം നടത്തുന്ന കേന്ദ്രത്തെയാണ് നാളിതുവരെ നാം കണ്ടത്. ഹിന്ദു രാഷ്ട്രമാക്കി രാജ്യത്തെ മാറ്റുക, എല്ലാത്തിനും ഉപരി മതത്തെ അതും ഹുന്ദു മതത്തെ പ്രതിഷ്ഠിക്കുകയെന്നതാണ് നരേന്ദ്രമോദി ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ മേഖലകളും കൈയടിക്കി വയ്ക്കനാണ് നരേന്ദ്ര മേദിയുടേയും ആർ എസ് എസിൻ്റേയും ശ്രമം. രാജ്യത്തിൻ്റെ പാർലമെൻ്റ് കെട്ടിടത്തിൻ്റെ ഉദ്ഘാടന വേളയിൽ പോലും ഇത് നാം കണ്ടതാണ്. മതനിരപേക്ഷതയായിരിക്കണം ഈ രാജ്യത്തിൻ്റെ മുഖമുദ്രയെന്ന് നമ്മെ പഠിപ്പിച്ച ഭരണഘടനെയപ്പോലും വെല്ലുവിളിച്ചാണ് പാർലമെൻ്റ് ഉദ്ഘാടന വേദിയെ ഹിന്ദു ആചാര അനുഷ്ടാനങ്ങൾ കൊണ്ട് മുഖരിതമാക്കിയത്. നാം പോലുമറിയാതെ നമ്മളെ സംബന്ധിക്കുന്ന ഓരോയിടത്തും മതം എന്ന ഭൂതത്തെ തിരുകി കയറ്റുകയാണ് മോദി സർക്കാർ.അതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ഇന്നലേയും നാം കണ്ടത്. ഐ പി എൽ ഫൈനൽ മത്സരം നടന്ന സ്റ്റേഡിയത്തിൽ മുഴങ്ങിക്കേട്ട ഹിന്ദു ഭക്തി​ഗാനങ്ങളും പ്രദർശിപ്പിച്ച മത ചിഹ്നങ്ങളുമെല്ലാം വെളിച്ചം വീശുന്നത് മോദിയുടെ ഹിന്ദു രാഷ്ട്രം എന്ന അജണ്ടയിലേക്കാണ്. കളിയിടങ്ങളിൽ പോലും രാഷ്ട്രീയം അതും വർ​ഗീയ രാഷ്ട്രീയം കലർത്തുന്ന ആർ എസ് എസ് തന്ത്രമാണിത്. ഇനി മറ്റൊന്ന് കൂടി. മത്സരം നടന്ന ലോകത്തെ ഏറ്റവും വലിയ ക്രിക്ക്റ്റ് സേറ്റഡിയമായ ആ സ്റ്റേഡിയത്തിൻ്റെ പേര് നരേന്ദ്ര മോദി സ്റ്റേഡിയം എന്നാണ്. ഇതിലും കൂടുതൽ ഇനിയും വിശദീകരിക്കേണ്ടുന്നതില്ലല്ലോ. കളിയിടങ്ങളെ കാവി വത്കരിക്കുന്നു, വിദ്യാലയങ്ങളേയും ഉന്നത വിദ്യാഭ്യാസ മേഖലയേയും കാവി വത്കരിക്കുന്നു. ഇതെല്ലാം ഇപ്പോൾ സർവ സാധാരണമായിരിക്കുകയാണ്. Also read: ജീവിതം ഇനിയും ​ദുസഹമാകും; ചില്ലറ വിപണിയിൽ വില കുതിക്കുമെന്ന് സ്ഥിരീകരിച്ച് മോദി സർക്കാർപാഠപുസ്തകങ്ങളിൽ നിന്നും ചില ഭാ​ഗങ്ങൾ വെട്ടിമാറ്റുന്നു വിദ്യാർഥികളെക്കൊണ്ട് മത​ഗാനങ്ങൾ പാടിപ്പിക്കുന്നു. മ​ഹാത്മാ​ഗാന്ധിയെ വെട്ടിമാറ്റുന്നു. ചരിത്രം വളച്ചൊടിക്കുന്നു. അങ്ങനെ എന്തെല്ലാമാണ് കാണാൻ കഴിയുന്നത്. ഇതൊന്നും യദൃാശ്ചികമല്ല. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. നാളുകളേറെയായി ബി ജെ പി കൃത്യമായ പ്ലാനിങ്ങോടെ നടത്തുന്നതാണ്. ആർ എസ് എസ് രൂപീകരിച്ച് നൂറ് വർഷം കഴിയുമ്പോൾ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കുമെന്നായിരുന്നു അവരുടെ വാ​ദം. നൂറ് വർഷം പൂർത്തിയായത് 2025 ൽ ആയിരുന്നു. ആ വർഷം അടുപ്പിച്ച് തന്നെ പല മാറ്റങ്ങളും കൊണ്ടു വരാൻ കിടഞ്ഞു പരിശ്രമിച്ചു. പലതും നടപ്പിലാക്കി. അതിനെതിരേയുള്ള ശബ്ദങ്ങളെ അടിച്ചമർത്തി, തടങ്കലിലാക്കി. അങ്ങനെ ഓരോ മേഖലകളിലായി കാവിക്കഴുകന്മാർ കൊത്തി വലിക്കുകയാണ്.The post ഐപിഎൽ സ്റ്റേഡിയത്തിൽ ഭക്തി​ഗാനവും മത ചിഹ്നവും; ക്രിക്കറ്റിനേയും കാവിവത്കരിക്കാൻ മോദി സർക്കാർ appeared first on Kairali News | Kairali News Live.