ഉപയോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കാൻ കെഎസ്ഇബി. ഈ മാസം യൂണിറ്റിന് 2 പൈസ സർചാർജ് ഈടാക്കും. പ്രതിമാസ, ദ്വൈമാസ ബില്ലുകാർക്ക് ഒരേ സർചാർജ് ആയിരിക്കും ഈടാക്കുന്നത്. ഏപ്രിൽ മാസം പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതിൽ 5.48 കോടി അധിക ചെലവ് ഉണ്ടായതായി കെഎസ്ഇബി. കഴിഞ്ഞ മാസം യൂണിറ്റിന് 1 പൈസയായിരുന്നു സർചാർജ്.കഴിഞ്ഞ തവണ ബില്ലിൽ ഒരു പൈസ സർചാർജ് ഈടാക്കിയിരുന്നു. മാർച്ച് മാസത്തെ അധികബാധ്യതയായ 1.19 കോടി ഈടാക്കാൻ ആണ് സർചാർജ് നിരക്ക് ഉയർത്തിയത്. മാർച്ച് മുതൽ വൈദ്യുതി ഉപഭോഗം 6000 വാട്ടിന് മുകളിൽ എത്തിയിരുന്നു. എന്നാൽ, ജനുവരിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം പകരുന്ന തീരുമാനവുമായി കെഎസ്ഇബി രംഗത്ത് വന്നിരുന്നു.ALSO READ; കെഎസ്ആർടിസിയിൽ അനധികൃത നിയമനത്തിനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ; ആശ്രിത നിയമനം റാങ്ക് ലിസ്റ്റിലുള്ളവരെ തഴഞ്ഞ്ചരിത്രത്തിലാദ്യമായി ഇന്ധന സർചാർജ് തുക ഉപഭോക്താക്കൾക്ക് തിരികെ നൽകിയിരുന്നു. ഇന്ധന സർചാർജ് ഇനത്തിൽ അധിക തുക ഈടാക്കുന്നതിന് പകരം, മാർച്ചിലെ ബില്ലിൽ ഇളവ് നൽകിക്കൊണ്ടാണ് ഈ തുക ലഭ്യമാക്കിയത്. കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ സർചാർജ് തുകയിൽ ഘട്ടംഘട്ടമായി കുറവ് വരുത്തിയതിന് പിന്നാലെയാണ് ഈ പുതിയ നടപടി.The post വൈദ്യുതി ബില്ലിൽ സര്‍ചാര്‍ജ് ; 5.45 കോടിയുടെ അധിക ബാധ്യത ജനങ്ങളുടെ തലയിലേക്ക് appeared first on Kairali News | Kairali News Live.