രാജ്യത്ത് ജീവിക്കുകയെന്നത് വലിയ പ്രതിസന്ധിയായി തുടരുകയാണ്. നാൾക്കുനാളുള്ള വിലക്കയറ്റവും സാധാരണക്കാരൻ്റെ ജീവിതത്തെ വലിയ ബുദ്ധിമുട്ടിലാക്കുകയാണ്. കേന്ദ്രത്തിൻ്റെ തെറ്റായ സാമ്പത്തിക നയങ്ങൾ രാജ്യത്തെ സാധാരണക്കാരനാണ് തിരിച്ചടിയാകുന്നത്. കുത്തക മുതലാളിമാരുടെ പോക്കറ്റ് വീർപ്പിക്കുന്ന നയങ്ങളാണ് കേന്ദ്രം സ്വീകരിക്കുന്നത്. ചില്ലറ വിപണിയിൽ ഇനിയും വില കുതിക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യവകുപ്പിന്റെ മെയ് മാസ അവലോകന റിപ്പോർട്ടിലാണ് മോദിസർക്കാരിന്റെ കുറ്റസമ്മതം.പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ആഗോളതലത്തിലുണ്ടായ പ്രതിസന്ധിയുടെ ബാധ്യത രാജ്യത്തെ കുത്തക കമ്പനികളുടെ ലാഭത്തെ ബാധിക്കാതിരിക്കാൻ വില വർധനയുടെ ഭാരം പൂർണമായി സാധാരണക്കാരുടെ ചുമലിലിടുന്നതിനുള്ള മുൻകൂർ ജാമ്യമാണിത്. പശ്ചിമേഷ്യൻ പ്രതിസന്ധിയും മൺസൂൺ കുറയാനുള്ള സാധ്യതയും ചില്ലറ വിപണിയിൽ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും വിലക്കയറ്റം രൂക്ഷമാകുമെന്നും റിപ്പോർട്ടിലുണ്ട്. ഇന്ധനവില വർധനയോടെ ഉൽപ്പാദന ഘട്ടത്തിലെ വിലക്കയറ്റ സമ്മർദം കുത്തനെ വർധിച്ചത് വരുംമാസങ്ങളിൽ ഗതാഗത, ഊർജ ചെലവുകൾ കുത്തനെ ഉയരാനും ഭക്ഷ്യസാധനങ്ങളുടെ വില വൻതോതിൽ വർധിക്കാനും കാരണമാകും. ഗ്രാമീണ സമ്പദ്ഘടന ദുർബലമാകുമെന്നും മൊത്തത്തിലുള്ള വളർച്ച ഇടിയുമെന്നും റിപ്പോർട്ടിലുണ്ട്. സ്വതന്ത്ര വിദേശനയം ഉപേക്ഷിച്ച് അമേരിക്കൻ വിധേയത്വം സ്വീകരിച്ച മോദി സർക്കാർ രാജ്യത്തിന്റെ ഉ‍ൗർജ–ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കിയെന്ന് തുറന്നുസമ്മതിക്കുന്ന റിപ്പോർട്ടാണ് കേന്ദ്രം പുറത്തുവിട്ടത്.Also read: സാങ്കേതിക തകരാറുകൾക്ക് പരിഹാരമായില്ല; സിബിഎസ്ഇ പോർട്ടൽ തുറക്കാൻ കഴിയാതെ വലഞ്ഞ് വിദ്യാർത്ഥികൾഉ‍ൗർജ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ പാളിച്ചയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ആഗോള ഊർജവിലയിലെ ചാഞ്ചാട്ടം, രൂപയുടെ മൂല്യത്തകർച്ച,ഉൽപ്പാദന മേഖലയിലെ ചെലവ് സമ്മർദങ്ങൾ എന്നിവയിൽനിന്ന് രാജ്യത്തിന് കവചമൊരുക്കാൻ കേന്ദ്രത്തിനായില്ല. ജനങ്ങൾ ത്യാഗസന്നദ്ധരാകണമെന്ന് പ്രധാനമന്ത്രി ആഹ്വാനംചെയ്തതിന് പിന്നാലെ 10 ദിവസത്തിനകം നാലുവട്ടം ഇന്ധനവില ലിറ്ററിന് ഏഴര രൂപയോളം വർധിപ്പിച്ചു. പശ്ചിമേഷ്യൻ യുദ്ധം തുടങ്ങും മുൻപ് ക്രൂഡോയിൽ വില വീപ്പയ്ക്ക് 60–80 ഡോളറായിരുന്നു. അപ്പോഴൊന്നും അതിനനുസൃതമായി വില കുറയ്ക്കാൻ തയ്യാറായിരുന്നില്ല.The post ജീവിതം ഇനിയും ദുസഹമാകും; ചില്ലറ വിപണിയിൽ വില കുതിക്കുമെന്ന് സ്ഥിരീകരിച്ച് മോദി സർക്കാർ appeared first on Kairali News | Kairali News Live.