ദില്ലിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കെട്ടിടത്തിൽ തീപിടിത്തം; ഫയലുകൾ കത്തിനശിച്ചു

Wait 5 sec.

ദില്ലിയിലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കെട്ടിടത്തിൽ തീപിടിത്തം. രണ്ടാം നിലയിലാണ് തീ പടർന്നത്. തീ നിയന്ത്രണ വിധേയം. ആളപായമില്ല. രാവിലെ 9.30യോടെയാണ് തീ പടർന്നത്. സംശയാസ്പദമെന്ന് പ്രതിപക്ഷ നേതാക്കൾ. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒ മേഖലയിലെ സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ ക്യാംപസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ ഓഫീസില്‍ തീപിടിത്തമുണ്ടായത്.അപകടത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഓഫീസ് ഫയലുകളും ഫര്‍ണിച്ചറുകളും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേന സമയോചിതമായി ഇടപെട്ടതോടെ തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനായി.ALSO READ; സ്മിതാ ആശുപത്രിയിൽ നേഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; മൂന്ന് ജീവനക്കാർക്കെതിരെ കേസ്അപകടസമയത്ത് ഓഫീസില്‍ ജീവനക്കാരുടെ സാന്നിധ്യം കുറവായിരുന്നതും കെട്ടിടം വേഗത്തില്‍ ഒഴിപ്പിക്കാനായതും വലിയ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചതായി അധികൃതര്‍ വ്യക്തമാക്കി. തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.The post ദില്ലിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കെട്ടിടത്തിൽ തീപിടിത്തം; ഫയലുകൾ കത്തിനശിച്ചു appeared first on Kairali News | Kairali News Live.