ബിജെപി പാളയം വിട്ട് തമിഴ്നാ‍ട് മുൻ ബിജെപി അധ്യക്ഷൻ അണ്ണാമലൈ, രാജി കത്ത് സമർപ്പിച്ചതായി സൂചന. ബിജെപി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ദയവായി കാത്തിരിക്കൂ, രണ്ട് ദിവസത്തിനുള്ളില്‍ നമുക്ക് ഇരുന്ന് സംസാരിക്കാം എന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. ബിജെപി നേതാവ് നിതിന്‍ നബീനുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയിലേക്ക് പോകുന്നതിന് മുമ്പായിരുന്നു അണ്ണാമലൈയുടെ പ്രതികരണം.ആറ് വർഷത്തെ പ്രവർത്തനത്തിന് ശേഷമാണ് പാർട്ടിയിൽ നിന്നും അദ്ദേഹം പുറത്തു പോകുന്നത് . നാല് വർഷം ബിജെപി അധ്യക്ഷനായി നിലകൊണ്ട അണ്ണാമലെെ ബിജെപി- എഐഡിഎംകെ സഖ്യ നീക്കത്തിൽ പൂർണമായും അതൃപ്തനായിരുന്നു. മാത്രമല്ല ഏപ്രിൽ 23ന് നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തിലും എതിർ ശബ്ദം അണ്ണാമലയുടേതായി ഉണ്ടായി.ALSO READ; അണ്ണാമലെെ ബിജെപി വിടുന്നു ? ദില്ലിയിൽ ഇന്ന് ചർച്ചഅണ്ണാഡിഎംകെയുമായുള്ള സഖ്യത്തിനായി ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയത് മുതൽ ഇടഞ്ഞു നിൽക്കുകയായിരുന്ന അണ്ണാമലൈ ടിവികെ ചരിത്ര മുന്നേറ്റം നടത്തുമെന്നു വോട്ടെണ്ണലിന് മുൻപേ പ്രവചിക്കുകയും മൂന്ന് മാസത്തിനുള്ളിൽ ഒരു സർപ്രൈസ് നൽകുമെന്നും അടുപ്പമുള്ളവരോട് പറഞ്ഞിരുന്നു.The post ബിജെപി പാളയം വിട്ട് അണ്ണാമലൈ ? രാജി വച്ചതായി സൂചന appeared first on Kairali News | Kairali News Live.