വാഗമണ്ണിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; ഭിന്നശേഷിക്കാരിയായ സഹോദരിയെയും ഉപദ്രവിച്ചു

Wait 5 sec.

വാഗമണ്ണിലും വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം. ഈരാറ്റുപേട്ട സ്വദേശികളായ സഞ്ചാരികളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. സംഭവം നടന്നത് കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി. ഈരാറ്റുപേട്ട നടക്കൽ സ്വദേശി സാദിഖിനും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരിയായ സഹോദരിയെയും ആക്രമിച്ചു. സംഭവത്തിൽ വാഗമൺ പോലീസ് കേസെടുത്തു.അതേസമയം, മൂന്നാറിലും വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞ മാസം പത്തിനാണ് വർക്കലയിൽ നിന്നും മൂന്നാറിൽ എത്തിയ വിനോദ സഞ്ചാര സംഘത്തെ ഒരു കൂട്ടം പ്രദേശവാസികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. കുട്ടികളേയും സ്ത്രീകളേയും ഉൾപ്പെടെ മർദ്ദിക്കുന്ന വീഡിയോയും പറത്ത് വന്നിരുന്നു.ALSO READ; വയോധികരെയും ജീവനക്കാരിയെയും പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്; വടകരയിൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രതിഷേധംബസ് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള വാക്ക് തർക്കമാണ് ക്രൂരമായ മർദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ആദ്യഘട്ടത്തിൽ കേസെടുക്കാൻ തയ്യാറാകാത്ത തമിഴ്‍നാട് പൊലീസ് പിന്നീട് ഇത് ചർച്ചയായതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണം ആരംഭിച്ചതും.The post വാഗമണ്ണിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; ഭിന്നശേഷിക്കാരിയായ സഹോദരിയെയും ഉപദ്രവിച്ചു appeared first on Kairali News | Kairali News Live.