കോട്ടയത്ത് മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കി യുവതി; പിന്നാലെ റോഡിൽ പരാക്രമവും

Wait 5 sec.

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി യുവതി. കോട്ടയം തുരുത്തിയിൽ ആണ് സംഭവം. മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ യുവതി നാട്ടുകാരെ കയ്യേറ്റം ചെയ്തു. യുവതി ഓടിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിന് പിന്നാലെ പുറത്തിറങ്ങിയ യുവതി സ്‌കൂട്ടർ യാത്രികനെയും പ്രശ്നത്തിൽ ഇടപെട്ട നാട്ടുകാരെയും ആക്രമിക്കുകയായിരുന്നു.കോട്ടയം ചിങ്ങവനത്ത് തിങ്കളാഴ്ച ആയിരുന്നു സംഭവം നടന്നത്. ഇത്തിത്താനം സ്വദേശിയായ ജോമി ജോസഫ് ആണ് കാറോടിച്ചിരുന്നത്. ഇവർക്കെതിരെ ചിങ്ങവനം പൊലീസ് കേസെടുത്ത ശേഷം വിട്ടയച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.ALSO READ: ‘പെൺകുട്ടികൾക്ക് നേരെ ഉണ്ടായത് ഭയാനകമായ ആക്രമണം, മുഖ്യപ്രതി ഹോട്ടല്‍ ബിസിനസുകാരൻ’; ഒളിവിൽ പോയവരെ ഉടൻ പിടികൂടുമെന്ന് ഡി സി പികൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട കാർ ഇരുചക്ര വാഹനത്തിൽ ഇടിച്ച് രണ്ടുപേർക്ക് ഗുരുതര പരുക്ക്ദേശീയപാതയിൽ കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട കാർ ഇരുചക്ര വാഹനത്തിൽ ഇടിച്ച് രണ്ടുപേർക്ക് ഗുരുതര പരുക്ക്. കണ്ണൂർ കോഴിക്കോട് ദേശീയപാതയിൽ കാട്ടിലെ പീടികയ്ക്ക് സമീപം തിങ്കളാഴ്ച വൈകീട്ടാണ് അപകടം നടന്നത്. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിർ ദിശയിൽ വന്ന വാഹനത്തെ വെട്ടിച്ച് ഒഴിവാക്കുന്നതിനിടെയാണ് ഇരുചക്ര വാഹനത്തിലേക്ക് കാർ ഇടിച്ചു കയറിയത്. പരുക്കേറ്റ കൊയിലാണ്ടി സ്വദേശി ആദർശ് , പൊയിൽക്കാവ് സ്വദേശി ആൽവിൻ എന്നിവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്The post കോട്ടയത്ത് മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കി യുവതി; പിന്നാലെ റോഡിൽ പരാക്രമവും appeared first on Kairali News | Kairali News Live.