പാരിയത്ത് കാവിലെ കുടിയൊഴിപ്പിക്കൽ നടപടിയിൽ മുഖ്യമന്ത്രി വിഡി സതീശൻ്റെ വാദങ്ങൾ തള്ളി പാരിയത്ത് കാവിലെ കുടുംബാഗങ്ങൾ. പുനരധിവസിപ്പിക്കുമെന്ന് സഭയിൽ മുഖ്യമന്ത്രി പറഞ്ഞതാണ് കുടുംബാഗങ്ങൾ തള്ളിയിരിക്കുന്നത്. വിഷയത്തിൽ ഒരു ചർച്ചപോലും നടന്നിട്ടില്ലെന്നും പുനരധിവാസത്തിനു സമ്മതിച്ചു എന്നത് തെറ്റാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.പുനരധിവാസം അംഗീകരിക്കില്ലെന്നും ഉന്നതിയിൽ നിന്നും ഇറങ്ങില്ലെന്നും കുടുംബങ്ങൾ ഉറപ്പിച്ച് പറഞ്ഞു. റീ സർവേ ആവിശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും നേരത്തെ സർവേ നടത്തി എന്ന് അഭിഭാഷക കമ്മീഷൻ നൽകിയ റിപ്പോർട്ട് തെറ്റാണെന്നും അഭിഭാഷക കമ്മീഷൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും കുടുംബങ്ങൾ പറഞ്ഞു.Also read: കേരളയിൽ സിൻഡിക്കേറ്ററിയാതെ നിയമന നീക്കം; വി സി യുടെ നേതൃത്വത്തിൽ അഴിമതിയെന്ന് ആരോപണം എറണാകുളം ജില്ലയിൽ പാരിയത്ത് കാവിൽ വർഷങ്ങാളായി താമസിക്കുന്ന കുടുംബങ്ങളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കാനാണ് രമേശ് ചെന്നിത്തലയുടേയും വി ഡി സതീശൻ്റേയും നേതൃത്വത്തിലുള്ള പൊലീസ് ശ്രമിച്ചത്. അധികാരത്തിലെത്തി രണ്ട് നാൾ തികയും മുന്നേ പൊലീസ് നടത്തിയ ഈ നര നായാട്ടിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയർന്ന് വന്നത്. എട്ട് കുടുംബങ്ങളെയാണ് പ്രദേശത്ത് നിന്നും ഒഴിപ്പിക്കാൻ ശ്രമിച്ചത്.The post മുഖ്യമന്ത്രിയുടെ വാദം തള്ളി പാരിയത്ത് കാവിലെ കുടുംബങ്ങൾ; വിഷയത്തിൽ ചർച്ച നടന്നിട്ടില്ല, പുനരധിവാസത്തിനു സമ്മതിച്ചു എന്നത് തെറ്റ് appeared first on Kairali News | Kairali News Live.