കോഴിക്കോട് കൂടരഞ്ഞിയിൽ നടന്ന അസ്വാഭാവിക മരണത്തിന് 40 വർഷത്തിനുശേഷം നിർണായക വഴിത്തിരിവ്. കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി മോഹനനെന്ന് തിരുവമ്പാടി പൊലീസ് കണ്ടെത്തി. കഴിഞ്ഞവർഷം മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയാണ് താൻ കൊലപാതകം നടത്തിയതായി വെളിപ്പെടുത്തിയത്.1986ൽ കൂടരഞ്ഞിയിലും 1989ൽ വെള്ളയിൽ ബീച്ചിലും വച്ച് താൻ കൊലപാതകങ്ങൾ നടത്തി എന്നായിരുന്നു മുഹമ്മദാലിയുടെ വെളിപ്പെടുത്തൽ. തിരുവമ്പാടി പൊലീസ് അന്വേഷിച്ച കൂടരഞ്ഞി കൊലപാതക കേസിലാണ് നിർണായക വഴിത്തിരിവ് ഉണ്ടായത്. കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി സ്വദേശി മോഹനൻ ആണെന്ന് അന്വേഷണസംഘം കണ്ടെത്തി. 1986-ൽ കൂടരഞ്ഞിയിൽ വച്ച് മോഹനൻ തനിക്കെതിരെ ലൈംഗികാതിക്രമത്തിന് മുതിർന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതിരോധിക്കുന്നതിനിടയിൽ ഇയാളെ വെള്ളത്തിലേക്ക് തള്ളിയിടുകയും, തുടർന്ന് വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി മരണം ഉറപ്പാക്കുകയുമായിരുന്നു.ALSO READ: കോട്ടയത്ത് മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കി യുവതി; പിന്നാലെ റോഡിൽ പരാക്രമവുംകൊല്ലപ്പെട്ട മോഹനന് ശ്വാസംമുട്ടൽ ഉള്ളതിനാൽ അന്ന് മറ്റ് സംശയങ്ങളൊന്നും ഉയർന്നില്ല. പുതിയ കണ്ടെത്തലിന്റെ പഞ്ചാത്തലത്താൽ, മുഹമ്മദ് അലി നടത്തി എന്ന് പറയപ്പെടുന്ന രണ്ടാമത്തെ കൊലപാതകത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കേണ്ടതായി വരും. 40 വർഷത്തിനു ശേഷം ഒരു പ്രതി സ്വയം കുറ്റസമ്മതം നടത്തി ക്രൈം ഹിസ്റ്ററിയിൽ ഇടംപിടിച്ച ഈ കേസിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്The post കൂടരഞ്ഞിയിലെ ഇരട്ടക്കൊലപാതകം: 40 വർഷത്തിനുശേഷം കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു appeared first on Kairali News | Kairali News Live.