തിരുവനന്തപുരം| വെഞ്ഞാറമൂട് നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന ജെ സി ബിയില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. കാര്‍ ഡ്രൈവറായ കിളിമാനൂര്‍ പുളിമാത്ത് സ്വദേശി മുഹമ്മദ് സെയ്ദിനാണ് പരുക്കേറ്റത്.വാമനപുരം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ജെ സി ബിയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സെയ്ദിയെ ഉടന്‍ തന്നെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Content Highlights:A car lost control and rammed into a parked JCB by the roadside at Venjaramoodu. The car driver, Muhammad Said, a native of Pulimath in Kilimanoor, sustained serious injuries in the accident. The incident occurred while the car was heading from Vamanapuram toward Thiruvananthapuram. Said was immediately rushed to a private medical college hospital in Venjaramoodu for treatment.