തൃശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു

Wait 5 sec.

തൃശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തൃശൂർ പുത്തൂർ വെട്ടുകാട് കാരുകുളത്തിൽ കുളിക്കാനിറങ്ങിയ ചന്ദനക്കുന്ന് സ്വദേശി ദിലിപിന്റെ മകൻ ശിവാനന്ദൻ(14) ആണ് മരിച്ചത്. പുത്തൂർ ഗവൺമെന്റ് സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ്. അപകടത്തിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നിലവിൽ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ് മോർട്ടം ഉൾപ്പടെയുള്ള നടപടികൾക്ക് ശേഷം വീട്ടുകാരെ ഏല്പിക്കും. സംസ്കാരം ഉൾപ്പടെയുള്ള മറ്റു ചടങ്ങുകളെ പറ്റി ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല.to be updated …The post തൃശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു appeared first on Kairali News | Kairali News Live.