കണ്ണുകളിലെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ മുന്നറിയിപ്പാകാം

Wait 5 sec.

കണ്ണുകളിൽ ഉണ്ടാകുന്ന ചെറിയ അസ്വസ്ഥതകളെ പലപ്പോഴും നമ്മൾ അവഗണിക്കാറാണ് പതിവ്. എന്നാൽ കാഴ്ച്ചയിലെ തകരാറുകൾ മാത്രമല്ല, ശരീരത്തെ ബാധിക്കുന്ന മറ്റ് പല ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെയും ആദ്യ ലക്ഷണങ്ങൾ പ്രകടമാകുന്നത് കണ്ണുകളിലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യപ്രശ്നങ്ങൾ തങ്ങളുടെ നിത്യ ജീവിതത്തെ ബാധിക്കുമ്പോൾ മാത്രമാണ് പലരും ചികിത്സ തേടുക. കണ്ണിന്റെ ചുവപ്പ്, വെളിച്ചം മിന്നുന്നത് പോലെ അനുഭവപ്പെടൽ, കണ്ണ് വരണ്ടുപോവുക തുടങ്ങിയ ലക്ഷണങ്ങൾ പ്രമേഹം, അമിത രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളെക്കുറിച്ച് നമ്മുടെ ശരീരം മുൻകൂറായി മുന്നറിയിപ്പുകൾ നൽകുന്നതാവുമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു.കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും അമിത ഉപയോഗം മൂലം കാഴ്ച്ച മങ്ങുന്നത് സാധാരണമാണ്. എന്നാൽ യാതൊരു കാരണവുമില്ലാതെ പെട്ടെന്ന് കാഴ്ച്ച മങ്ങുകയോ, ഇത് വിട്ടുമാറാതെ നിൽക്കുകയോ ചെയ്യുന്നത് പ്രമേഹം, റെറ്റിനയിലെ തകരാറുകൾ, കണ്ണിനുള്ളിലെ അമിത മർദ്ദം എന്നിവയുടെ ലക്ഷണമാകാം.പൊടി അടിക്കുമ്പോഴോ കണ്ണ് തിരുമ്മുമ്പോഴോ താൽക്കാലികമായി കണ്ണ് ചുവക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ ചുവപ്പ് നിറം ദിവസങ്ങളോളം നീണ്ടുനിൽക്കുകയാണെങ്കിൽ അത് കണ്ണിലെ അലർജി, അണുബാധ അല്ലെങ്കിൽ ഗുരുതരമായ വീക്കം എന്നിവയുടെ ലക്ഷണങ്ങളാകാം. കണ്ണിനുള്ളിൽ കടുത്ത വേദനയോ അസ്വസ്ഥതയോ തുടർച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കിൽ അതും നിസാരമായി കാണരുത്. കണ്ണിനുള്ളിലെ അണുബാധയുടെയോ മർദ്ദം കൂടുന്നതിന്റെയോ ലക്ഷണമാകാം ഇത്.ഡിജിറ്റൽ സ്ക്രീനുകൾ തുടർച്ചയായി ഉപയോഗിക്കുന്നവരിൽ കണ്ണ് വരണ്ടുപോകുന്നത് ഇന്നൊരു സാധാരണ പ്രശ്നമാണ്. എങ്കിലും കണ്ണിനുള്ളിൽ വിട്ടുമാറാത്ത പുകച്ചിലും വരൾച്ചയും അനുഭവപ്പെടുന്നത് കേവലം സ്ക്രീൻ ഉപയോഗം കൊണ്ട് മാത്രമല്ല, മറ്റ് ആരോഗ്യപ്രശ്നങ്ങൾ കൊണ്ടുമാകാം. അതുപോലെ, കണ്ണിലെ മഞ്ഞനിറം ഒരിക്കലും നിസ്സാരമായി കാണരുത്. ഇത് കരൾ സംബന്ധമായ രോഗങ്ങളുടെയോ മഞ്ഞപ്പിത്തത്തിന്റെയോ ലക്ഷണമാണ്. ഇത്തരം ലക്ഷണം കണ്ടാലുടൻ തന്നെ കൃത്യമായ വൈദ്യപരിശോധനക്ക് വിധേയമാകേണ്ടതുണ്ട്.Also Read : ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കാമോ? ദഹനത്തെ ബാധിക്കുമോ? ആരോഗ്യ വിദഗ്ദർ പറയുന്നത് ഇങ്ങനെപലപ്പോഴും നമ്മൾ തള്ളിക്കളയുന്ന നിസ്സാര കാര്യങ്ങൾ വലിയ രോഗങ്ങളുടെ തുടക്കമാകാമെന്ന് ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു. അതിനാൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ നടത്താതെ ഒരു നേത്രരോഗ വിദഗ്ധന്റെ സഹായം തേടാൻ പ്രത്യേകം ശ്രദ്ധിക്കണം.The post കണ്ണുകളിലെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ മുന്നറിയിപ്പാകാം appeared first on Kairali News | Kairali News Live.