കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഡി കെ ശിവകുമാറിനൊപ്പം രണ്ട് മലയാളികൾ ഉൾപ്പെടെ പതിനൊന്ന് മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെയും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും പുതിയ മന്ത്രിസഭയിൽ ഇടംനേടുമെന്ന് ഉറപ്പായിട്ടുണ്ട്.കെ ജെ ജോർജ്, യു ടി ഖാദർ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മലയാളി മുഖങ്ങൾ. ഡി കെ ശിവകുമാറിനൊപ്പം നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടികയിൽ ജി പരമേശ്വര, സതീഷ് ജാർക്കിഹോളി, എം ബി പാട്ടീൽ, ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപാ ശശിധർ എന്നിവരുമുണ്ട്.Also read: ശിവസേന പിളർന്നത് പോലെ തൃണമൂൽ കോൺഗ്രസും പിളരുമോ ? മമത ബാനർജിയെ ആശങ്കയിലാക്കി തൃണമൂൽ കോൺഗ്രസിൽ വിമത നീക്കം ശക്തംഈ മാസം 18 ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷമാകും മന്ത്രിസഭ വികസനം. മന്ത്രിസഭയിൽ മേൽക്കൈ നേടാനുള്ള ശ്രമങ്ങൾ സിദ്ധരാമയ്യ നടത്തുന്നുണ്ട്. വലിയ വിവാദങ്ങളും നാടകീയ സംഭവങ്ങളുമാണ് കർണാടക മുഖ്യമന്ത്രി നിർണയവുമായി ബന്ധപ്പെട്ട് നടന്നിരുന്നത്.The post വിവാദങ്ങൾക്കും പൊട്ടിത്തെറികൾക്കുമൊടുവിൽ കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ നാളെ സത്യപ്രതിജ്ഞ ചെയ്യും appeared first on Kairali News | Kairali News Live.