കുവൈറ്റിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് (CENTCOM).ഇറാന്റെ ഭാഗത്തുനിന്നുണ്ടായ പുതിയ ഡ്രോൺ ആക്രമണ തരംഗങ്ങളെ യുഎസ് വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി വെടിവെച്ചിട്ടതായി സെന്റ്കോം അറിയിച്ചു.ആക്രമണത്തിൽ അമേരിക്കൻ ഉദ്യോഗസ്ഥർക്കോ സൈനിക ആസ്തികൾക്കോ യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ലെന്ന് വാഷിംഗ്ടണിന്റെ ഇറാൻ വിരുദ്ധ സൈനിക നീക്കങ്ങളുടെ ചുമതലയുള്ള സെന്റ്കോം വ്യക്തമാക്കി.റാനിലെ ഖേഷ്മ് ദ്വീപിന് നേരെ കഴിഞ്ഞ രാത്രി അമേരിക്ക നടത്തിയ ആക്രമണത്തിന് പകരമായാണ് കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് തങ്ങൾ ആക്രമണം നടത്തിയതെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.എന്നാൽ, ബുധനാഴ്ച പുലർച്ചെ ഖേഷ്മ് ദ്വീപിലെ ഇറാന്റെ ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ തങ്ങൾ നടത്തിയ ആക്രമണം ‘സ്വയം പ്രതിരോധത്തിന്റെ’ ഭാഗമായിട്ടായിരുന്നു എന്നാണ് സെന്റ്കോം വ്യക്തമാക്കുന്നത്.The post കുവൈറ്റിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ വ്യോമാക്രമണം; ഡ്രോണുകൾ വെടിവെച്ചിട്ടതായി അമേരിക്ക appeared first on Arabian Malayali.