കാസർഗോഡ് പാലക്കുന്നിലെ ബേക്കറിയിൽ മോഷണം. 21,000 രൂപയും മൊബൈൽ ഫോണും കവർന്നു. കളനാട് അയ്യങ്കോലിലെ കെ എ അഹമ്മദ് റിയാസിൻ്റെ ഐഡിയൽ ബേക്കറിയിലാണ് മോഷണം നടന്നത്.ചൊവ്വാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. 21,000 രൂപയും15,000 രൂപ വിലയുള്ള മൊബൈൽ ഫോണും കവർന്നു. മോഷണത്തിന്റെ ദൃശ്യം ബേക്കറിക്കകത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. രണ്ട് പേർ മുഖം മൂടി ധരിച്ച് മോഷണം നടത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.ALSO READ: കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് അറിയാതെ നിയമനം നടത്താൻ വിസി; വിവാദമായ ഹോസ്റ്റൽ മേട്രൻ ഇന്റർവ്യൂ ഇന്ന്ബേക്കൽ പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ടൗണിൻ്റെ പ്രധാന ഭാഗത്തുളള ബേക്കറിയിലാണ് മോഷണം നടന്നത്. മൂന്നാഴ്ചക്കിടെ പള്ളിക്കര, ഉദുമ ഭാഗങ്ങളിലായി മൂന്ന് മോഷണമാണ് നടന്നത്. പ്രദേശത്ത് തുടർച്ചയായി മോഷണം നടക്കുന്നതിൽ ആശങ്കയിലാണ് നാട്ടുകാർ.A bakery in Palakunnu , Kasaragod was broken into by two masked individuals who stole ₹21,000 and a mobile phoneThe post മോഷണം തുടർക്കഥ, കാസർഗോഡ് ബേക്കറിയിലും കവർച്ച; പണവും മൊബൈൽ ഫോണും കവർന്നു appeared first on Kairali News | Kairali News Live.