മകളെ പ്രണയിച്ച യുവാവിനെ അച്ഛനും സുഹൃത്തുക്കളും ചേര്‍ന്നു കുത്തിക്കൊന്നു

Wait 5 sec.

കൊച്ചി | മകളെ പ്രണയിച്ച യുവാവിനെ അച്ഛനും സുഹൃത്തുക്കളും ചേര്‍ന്നു കുത്തിക്കൊന്നു. എറണാകുളം പള്ളുരുത്തിയില്‍ അയ്യംവേലി പറമ്പില്‍ ഷിജോയിയാണ് കൊല്ലപ്പെട്ടത്. പ്രതികളായ പെണ്‍കുട്ടിയുടെ അച്ഛന്‍ ജോബി സുഹൃത്തുക്കളായ ജെന്‍സന്‍, ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. ഷിജോയിയെ കുത്തിയത് ജെന്‍സണ്‍ ആണെന്നു വ്യക്തമായിട്ടുണ്ട്. ഇയാള്‍ കുറ്റം സമ്മതിച്ചു. കൊലക്ക് പെണ്‍കുട്ടിയുടെ അച്ഛനും സുഹൃത്ത് ഹരീഷും കൂട്ടുനിന്നുവെന്നും വ്യക്തമായിട്ടുണ്ട്.ജെന്‍സനും കൊല്ലപ്പെട്ട ഷിജോയിയും തമ്മില്‍ നേരത്തെയും തര്‍ക്കങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് പള്ളുരത്തി വെളിയില്‍ നാടിനെ നടുക്കിയ കൊല നടന്നത്. 31 വയസുള്ള കണ്ണന്‍ എന്ന് വിളിക്കുന്ന ഷിജോയിയെ ജന്‍സനും ജോബിയും ഹരീഷും തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് നെഞ്ചിലും വയറിലും മാരകമായി കുത്തി പരിക്കേല്‍പ്പിക്കുയായികുന്നു. ആശുപത്രിയില്‍ എത്തിക്കും മുമ്പ് ഷിജോയ് കൊല്ലപ്പെട്ടു. കൊലക്ക് പിന്നാലെ പള്ളുരുത്തി പോലീസ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക കാരണം വ്യക്തമായത്.ജോബിയുടെ മകളുമായി അടുപ്പത്തിലായിരുന്നു ഷിജോയ്. പെണ്‍കുട്ടിയുമായി ഇനി സംസാരിക്കരുതെന്ന് ജെന്‍സന്‍ ഷിജോയിയെ താക്കീത് ചെയ്തിരുന്നു. തുടര്‍ന്നുള്ള പ്രകോപനമാണ് കൊല്ലാനുള്ള കാരണമായത്. . കൊല്ലാന്‍ ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തി.