കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്ത്

Wait 5 sec.

വടകര തിരുവള്ളൂരിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്ത്. രണ്ടുവർഷമായി നിക്ഷേപത്തുക മടക്കി നൽകുന്നില്ലെന്ന് പരാതിയിൽ.പി കെ കുഞ്ഞാലികുട്ടി ഉൾപ്പെടെ ലീഗ് നേതാക്കളുടെ പേര് പറഞ്ഞ് വിശ്വസിപ്പിച്ച് ആണ് പണം വാങ്ങിയത് എന്ന് നിക്ഷേപകനായ ശങ്കരൻ കൈരളി ന്യൂസിനോട് വ്യക്തമാക്കിമണിയൂർ എളമ്പിലാട്ട് സ്വദേശികളായ 5 നിക്ഷേപകരാണ് 85 ലക്ഷം രൂപ കടത്തനാട് ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയിൽ നിക്ഷേപിച്ചത്.തുക തിരികെ ആവശ്യപ്പെട്ടപ്പോൾ വിവിധ കാരണങ്ങൾ പറഞ്ഞു മടക്കി.Also read: കോൺ​ഗ്രസ് വഞ്ചനയ്ക്കിരയായി ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കണം: സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്21 ലക്ഷം രൂപ യാണ് മണിയൂർ സ്വദേശി ശങ്കരൻ നിക്ഷേപിച്ചത്. 85 വയസ്സ് പ്രായമായ മനുഷ്യൻ്റെ അടുത്ത് ഡിസിസി സെക്രട്ടറി സുധീർ കുമാർ നേരിട്ടെത്തിയാണ് പണം നിക്ഷവിക്കാൻ ആവശ്യപ്പെട്ടത്. കോൺഗ്രസ് ലീഗ് നേതാക്കളുടെ പേര് പറഞ്ഞാണ് പണം നിക്ഷേപിക്കാൻ പറഞ്ഞത്.അങ്ങനെയാണ് ചതിക്കുഴിയിൽ വിഴുന്നത് .എങ്ങനെയെങ്കിലും പണം തിരിച്ചു ലഭിക്കണം.ഒരുപാട് നാളത്തെ സമ്പാദ്യമാണ് രാഷ്ട്രിയ സ്വാധീനം വെച്ച് വെട്ടിച്ചത്. വടകര ഡി വൈ എസ് പിക്ക് പരാതി നൽകിയതിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.The post കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്ത് appeared first on Kairali News | Kairali News Live.