ഐപിഎൽ ഫൈനലിൽഗുജറാത്ത് ടൈറ്റൻസിനെ 155 റൺസിൽ ഒതുക്കി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു

Wait 5 sec.

ഐപിഎൽ ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഭേദപ്പെട്ട സ്കോർ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കിരീടപ്പോരാട്ടത്തിൽ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ആർസിബിക്കെതിരെ ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടി.സ്വന്തം ഹോം ഗ്രൗണ്ടിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിനു ഒരിക്കൽ പോലും നിലയുറപ്പിക്കാൻ സാധിച്ചില്ല. നായകൻ ശുഭ്മൻ ഗില്ലും സായ് സുദർശനും വേഗം പുറത്തതായതോടെ ടീം പ്രതിരോധത്തിലായി. പിന്നീട് നിഷാന്ത് സിന്ധു 20 റൺസും ജോസ് ബട്‌ലർ 19 റൺസും നേടി പുറത്തായതോടെ ടീം തകർച്ചയിലേക്ക് നീങ്ങി.Also read:വീണ്ടും ബി ജെ പിയുടെ ബുൾഡോസർ രാജ് ; ഷാലിമാർ ബാ​ഗിൽ 150 ഓളം കെട്ടിടങ്ങൾക്കെതിരെ നടപടിഎന്നാൽ മധ്യനിരയിൽ വാഷിങ്ടൺ സുന്ദർ ടീമിന്റെ രക്ഷകനായി. 37 പന്തിൽ 50 റൺസ് നേടിയ സുന്ദർ അഞ്ചു ബൗണ്ടറികൾ മാത്രമാണ് അടിച്ചത്. ജോഷ് ഹേസൽവുഡ്, ഭുവനേശ്വർ കുമാർ എന്നിവർ 2 വീതം വിക്കറ്റുകൾ നേടിയപ്പോൾ, റസിഖ് സലാം ദാർ 3 വിക്കറ്റ് വീഴ്ത്തി ഗുജറാത്ത് ബാറ്റിംഗ് നിരയെ തകർത്തു.Royal Challengers Bangalore restrict Gujarat Titans to 155 runs in IPL finalThe post ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ 155 റൺസിൽ ഒതുക്കി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു appeared first on Kairali News | Kairali News Live.