വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു; മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ വ്യാപക സൈബര്‍ ആക്രമണം

Wait 5 sec.

കണ്ണൂര്‍ | വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചതിന്റെ പേരില്‍ വനിത-ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ വ്യാപക സൈബര്‍ ആക്രമണം. മന്ത്രിസ്ഥാനം പാര്‍ട്ടിയുടെ ദാനമാണെന്നും അതു മറന്നു കളിക്കരുതെന്നും അടക്കം നിരവധി അധിക്ഷേപ പരാമര്‍ശങ്ങളാണ് നടക്കുന്നത്. കോണ്‍ഗ്രസ്, ലീഗ്, ജമാഅത്തെ ഇസ്്‌ലാമി ഹാന്‍ഡിലുകളില്‍ നിന്നാണ് വ്യാപക ആക്രമണം നടക്കുന്നത്. ഉപദേശത്തിന്റെ രൂപത്തിലും വിമര്‍ശനത്തിന്റെ രൂപത്തിലുമുള്ള പോസ്റ്റുകളും വ്യാപകമായി പ്രചരിക്കുന്നു.വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ നേതാവിനെ കാണാന്‍ പോയത് തെറ്റാണെന്നും മന്ത്രിയില്‍ നിന്ന് രാഷ്ട്രീയ മാന്യതകള്‍ പ്രതീക്ഷിക്കുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ പ്രതികരിച്ചു. സമൂഹത്തില്‍ വിഭജനം ഉണ്ടാക്കാന്‍ നോക്കുന്നവരെ അകറ്റി നിര്‍ത്താന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തിയാണ് മന്ത്രി ബിന്ദു കൃഷ്ണ കൂടിക്കാഴ്ച നടത്തിയത്. വെള്ളാപ്പള്ളിയുടെ മുന്നില്‍ ബിന്ദു കൃഷ്ണ കൈകൂപ്പി നില്‍ക്കുന്നതും അദ്ദേഹം തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെള്ളാപ്പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ യു ഡി എഫ് ക്യാമ്പില്‍ നിന്നു വ്യാപകമായ സൈബര്‍ ആക്രമണം ഉയര്‍ന്നത്.