മുതിർന്ന സി പി ഐ എം നേതാവ് ടി പി ദാസന്റെ നിര്യാണത്തിൽ അനുശോചിച്ച് നാട്

Wait 5 sec.

മുതിർന്ന സി പി ഐ എം നേതാവും, കോഴിക്കോട് കോർപ്പറേഷൻ മുൻ മേയറുമായിരുന്ന ടി പി ദാസന്റെ നിര്യാണത്തിൽ കോഴിക്കോട്ടെ പൗരാവലി അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെയും, കോഴിക്കോട്ടെയും ഇടതുപക്ഷ വിദ്യാർത്ഥി – യുവജനപ്രസ്ഥാനങ്ങൾക്ക് വിപുലമായ അടിത്തറ പാകുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു ടി പി ദാസൻ.കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക രംഗത്തുള്ളവർ പങ്കെടുത്തു. ഇ കെ നായനാരുടെ ഉൾപ്പെടെ രാഷ്ട്രീയ സംഘടനാ ശിക്ഷണത്തിന് കീഴിലാണ് ടി പി ദാസൻ സി പി ഐ എം കോഴിക്കോട് ജില്ലാ നേതൃത്വത്തിലേക്ക് ഉയരുന്നത്.സി പി ഐ എം നേതാവ് എന്നതിലുപരി കോഴിക്കോട്ടെ പൗര സമൂഹത്തിന്റെ എല്ലാ രംഗങ്ങളിലെയും നേതൃത്വമായിരുന്നു ടി പി ദാസൻ.Also read: രാഷ്ട്രീയത്തിനപ്പുറത്തേക്ക് സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ച നേതാവായിരുന്നു ടി പി ദാസൻ: ബിനോയ് വിശ്വംസംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷനായ കാലത്ത് കായിക മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ടി പി ദാസന് കഴിഞ്ഞെന്ന് മുൻ എം എൽ എ എ പ്രദീപ് കുമാർ പറഞ്ഞു. അനുശോചന യോഗത്തിൽ സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്, മേയർ ഒ സദാശിവൻ, ഡെപ്യൂട്ടി മേയർ ഡോ എസ് ജയശ്രീ, മുൻ എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ, മുൻ മേയർ ബീനാ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.The post മുതിർന്ന സി പി ഐ എം നേതാവ് ടി പി ദാസന്റെ നിര്യാണത്തിൽ അനുശോചിച്ച് നാട് appeared first on Kairali News | Kairali News Live.