എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു; കൂടുതല്‍ പ്രതികരിക്കാനില്ല; അൻസിബയുടെ ആരോപണങ്ങളിൽ ടിനി ടോം

Wait 5 sec.

നടി അന്‍സിബ ഹസന്റെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ടിനി ടോം. എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നുവെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ടിനി ടോം പറഞ്ഞു. കൊച്ചി കറുകപ്പിള്ളിയില്‍ ഒരു സ്വകാര്യ ചടങ്ങിനെത്തിയപ്പോഴാണ് മാധ്യമങ്ങളോട് ടിനി ടോം പ്രതികരിച്ചത്. നടന്‍ ടിനി ടോം തന്നോടു മാത്രമല്ല, ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് നടി അന്‍സിബ ഹസന്‍ പറഞ്ഞിരുന്നു.കേരളം പോലെ ഇത്രയും മതേതരത്വമുള്ള ഒരു സംസ്ഥാനത്ത് ജീവിക്കുന്നവരോടാണ് അദ്ദേഹം തെറ്റ് ചെയ്തത്. വളരെ മോശമായ കാര്യമാണത്. ഒരാളോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍, മറ്റൊരു തെളിവും കിട്ടാതെ വന്നപ്പോള്‍ അന്‍സിബ ഹസന്‍ എന്ന പേരുവച്ച് അതിനെ വര്‍ഗ്ഗീയമായി ഉപയോഗിക്കാം എന്നദ്ദേഹം കരുതി. സമൂഹത്തോട് വളരെ തെറ്റായ സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും അന്‍സിബ പറഞ്ഞു.നമ്മള്‍ കേരളത്തിലാണ് ജീവിക്കുന്നത്, അതിനാല്‍ മലയാളികള്‍ക്കെല്ലാം കാര്യങ്ങള്‍ കൃത്യമായി മനസ്സിലായെന്നും അന്‍സിബ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. അതിനുള്ള ശിക്ഷ അദ്ദേഹം അനുഭവിക്കണമെന്നും അന്‍സിബ പറഞ്ഞു. പരാതിയുമായി മുന്നോട്ടുപോകുമെന്നും അന്‍സിബ വ്യക്തമാക്കി. ഈ വിഷയത്തില്‍ നേരത്തെ അമ്മ സംഘടനയ്ക്ക് പരാതി അയച്ചിരുന്നു. ആരും അത് കേള്‍ക്കാന്‍ തയ്യാറായില്ല. മാധ്യമങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണ് പരാതി കേള്‍ക്കാന്‍ അവര്‍ സമ്മതിച്ചതെന്നും അന്‍സിബ പറഞ്ഞു.The post എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു; കൂടുതല്‍ പ്രതികരിക്കാനില്ല; അൻസിബയുടെ ആരോപണങ്ങളിൽ ടിനി ടോം appeared first on ഇവാർത്ത | Evartha.