വാടക തർക്കത്തിൻ്റെ പേരിൽ കെട്ടിട ഉടമ ബിവറേജസ് ഔട്ട് ലെറ്റ് പൂട്ടിയിട്ടു. മദ്യം വാങ്ങാൻ എത്തിയവർ ചേർന്ന് പൂട്ടു പൊളിച്ചു. മൂവാറ്റുപുഴ വാഴക്കുളത്താണ് സംഭവം. ഓഗസ്റ്റ് മാസം വരെ കരാർ കാലാവധിയുള്ള ഔട്ട്ലെറ്റാണ് കെട്ടിടം ഉടമ സമ്മർദ്ദം ചെലുത്തി ഒഴിപ്പിക്കാൻ ശ്രമിച്ചത്. കെട്ടിടത്തിൻ്റെ വാടക വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ബെവ്കോയുടെ വാഴക്കുളത്തെ വിദേശമദ്യ വിതരണ കേന്ദ്രം കെട്ടിട ഉടമ പൂട്ടിയിട്ടത്.കടമുറിയുടെ വാടക വർദ്ധിപ്പിക്കണം എന്നതടക്കം വിവിധ ആവശ്യങ്ങൾ ഉടമ ബിവറേജസ് കോർപ്പറേഷൻ അധികൃതർക്ക് മുന്നിൽ ഉന്നയിച്ചിരുന്നു. ഈ ആവശ്യങ്ങളിൽ അനുകൂലമായ യാതൊരുവിധ തീരുമാനവും ഉണ്ടാകാത്തതിനെ തുടർന്നാണ് സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കില്ലെന്ന നിലപാടുമായി ഉടമ രംഗത്തെത്തിയത്. ഔട്ട്ലെറ്റ് തുറക്കാൻ ജീവനക്കാർ എത്തിയപ്പോൾ കെട്ടിട ഉടമയുടെ പ്രതിഷേധം കാരണം പ്രവർത്തനം തടസ്സപ്പെട്ടു. ഇതോടെ മദ്യം വാങ്ങാൻ ദൂരസ്ഥലങ്ങളിൽ നിന്ന് ഉൾപ്പെടെ എത്തിയ ഉപഭോക്താക്കൾ ബഹളം വച്ചു. സ്ഥലത്തെത്തിയ പൊലീസും മറ്റ് ഉദ്യോഗസ്ഥരും പ്രശ്നപരിഹാരത്തിനായി ചർച്ചകൾ നടത്തി.Also read: മലപ്പുറം താനാളൂരിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടിഎന്നിട്ടും തീരുമാനമാകാതെ വന്നതോടെ പൊലീസിൻ്റെ സാന്നിധ്യത്തിൽ നാട്ടുകാർ പൂട്ട് തകർത്ത് അകത്തു കടക്കുകയായിരുന്നു. തുടർന്ന് ഔട്ട്ലെറ്റിലെ ജീവനക്കാർ മദ്യവില്പന ആരംഭിക്കുകയും ചെയ്തു. ഉടമയുമായുള്ള കരാറിന് അടുത്ത ഓഗസ്റ്റ് മാസം വരെ കാലാവധിയുണ്ടെന്നും, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ ഉണ്ടായിരുന്നതിനാലാണ് മറ്റൊരു മുറിയിൽ സ്ഥാപനം തുടങ്ങാൻ കഴിയാതെ വന്നതെന്നും ബെവ്കോ ഔട്ട്ലെറ്റ് അധികൃതർ അറിയിച്ചു.The post വാടകത്തർക്കം: കെട്ടിട ഉടമ ബെവ്കോ ഔട്ലെറ്റ് പൂട്ടിയിട്ടു; പൂട്ട് പൊളിച്ച് മദ്യം വാങ്ങാനെത്തിയവർ appeared first on Kairali News | Kairali News Live.