ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് എസ് ഐ ടി അന്വേഷിക്കും; സംഘത്തില്‍ 30 ഓളം പോലീസ് ഉദ്യോഗസ്ഥര്‍

Wait 5 sec.

തിരുവനന്തപുരം |  തലസ്ഥാനത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും. കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. പ്രത്യേകസംഘത്തില്‍ 30 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ഉള്ളത്. നാല് എസ് എച്ച ഒ മാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ മ്യൂസിയം പോലീസ് ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. കേസ് അന്വേഷണത്തിന് എസ്ഐടിയെ നിയോഗിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഇഡിയും ഡയറക്ടറ്റേിലേക്ക് ഒരു റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെന്നാണ് വിവരം. പിന്നാലെയാണ് കേസ് അന്വേഷണം എസ്ഐടിക്ക് കൈമാറിയത് അതേസമയം, ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ വീടുകള്‍ കഴിഞ്ഞ ദിവസം സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ആസൂത്രിതമെന്ന് ഇ ഡി ആരോപണം. സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാണ് ഇ ഡി നിലപാട്.ഇ ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വെള്ളിയാഴ്ച് വിധി പറയും. അതുവരെ സിഎംആര്‍എല്ലിനെതിരെ നടപടികള്‍ പാടില്ലെന്ന് കോടതി നിര്‍ദേശമുണ്ട്.