മലപ്പുറം താനാളൂരിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് എംഡിഎംഎ പിടികൂടി. താനാളൂർ സ്വദേശി അബ്ദുൽ മജീദിൻ്റെ വീട്ടിൽ നിന്നാണ് 153 ഗ്രാം എം ഡി എം എ പിടികൂടിയത്. അബ്ദുൽ മജീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി വില്പന നടത്തി കിട്ടിയ രണ്ടര ലക്ഷം രൂപയും പിടിച്ചെടുത്തു.വിദേശത്തുനിന്ന് കാരിയർമാർ വഴി എത്തിക്കുന്ന എം ഡി എം എ തീരദേശത്ത് വില്പന നടത്തുകയാണ് പതിവ്. തിരൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ അനുശ്രീ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വി കെ സൂരജ്, ഇന്റലിജെൻസ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി പ്രഗേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.Also read: ചെങ്ങന്നൂരിൽ പമ്പാ നദിയിൽ നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തിMDMA was seized from the house of an auto driver in Thanalur, Malappuram. The accused, Abdul Majeed, a native of Thanalur, was arrested after excise officials recovered 153 grams of MDMA from his residence. Authorities also seized ₹2.5 lakh, believed to be proceeds from drug sales.Officials said the drug was being brought in through carriers from abroad and distributed along coastal areas. The raid was conducted by the Tirur Excise Range team led by Inspector K. Anushree, Assistant Excise Inspector V.K. Sooraj, and Intelligence Assistant Excise Inspector P. Pragesh.The post മലപ്പുറം താനാളൂരിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി appeared first on Kairali News | Kairali News Live.