നെടുമ്പാശ്ശേരി| നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് മൂന്ന് യുവാക്കള്‍ മരിച്ച സംഭവത്തിലെ ഒന്നാംപ്രതി സുഹൈലിന് ജാമ്യമില്ല. സുഹൈല്‍ ഒഴികെയുള്ള മൂന്ന് പ്രതികള്‍ക്ക് ഇന്ന് തന്നെ ജാമ്യം നല്‍കും. സുഹൈലിന് പത്ത് ദിവസത്തിന് ശേഷം ജാമ്യം നല്‍കുമെന്ന് ഹൈക്കോടതി പറഞ്ഞു.നെടുമ്പാശേരിയിലെ അപകടം ദൗര്‍ഭാഗ്യകരമെന്നും പൊതുബോധത്തിന് അനുസരിച്ച് തീരുമാനമെടുക്കാനാവില്ല, നിയമവും നടപടിക്രമങ്ങളും നോക്കിയാണ് തീരുമാനമെന്നും ഹൈക്കോടതി വ്യക്തമാക്കി. മുഴുവന്‍ തെളിവുകളും ശേഖരിച്ചല്ലോ എന്നും ഹൈക്കോടതി ചോദിച്ചു.അതേസമയം തെളിവ് ഇനിയും ശേഖരിക്കാനുണ്ടെന്നും രണ്ടാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കാമെന്നും പ്രൊസിക്യൂഷന് വ്യക്തമാക്കി.Content Highlights: The Kerala High Court denied bail to Suhail, the primary accused in the Nedumbassery Mini Cooper crash that killed three youths. Three other accused were granted bail today. The court noted that decisions must strictly follow legal procedures rather than public sentiment.