വെള്ളാപ്പള്ളിക്ക് തിരിച്ചടി; മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കെതിരെ രണ്ടാഴ്ചക്കകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

Wait 5 sec.

കൊച്ചി |  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കെതിരേ രണ്ടാഴ്ചക്കകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കുന്നതിന് സര്‍ക്കാരിന് പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസ് എ ബദറുദ്ദീനാണ് നിര്‍ണായക ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.പ്രതികള്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഭാഗമായി വരുന്നവരായതിനാല്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ നിലപാടാണ് കോടതി ഇടക്കാല ഉത്തരവില്‍ അംഗീകരിച്ചത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് എംഎന്‍ സോമന്‍ അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍.കേസ് ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ചേര്‍ത്തല സ്വദേശിയായ എംഎസ് അനിലാണ് കോടതിയെ സമീപിച്ചത്. കോടതിയുടെ മേല്‍നോട്ടത്തിലാണ് കേസ് അനേഷണം നടക്കുന്നത്. 2016ല്‍ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിContent Highlights: The Kerala High Court ordered to submit chargesheet within two weeks in the SNDP microfinance fraud case involving Vellappally Natesan. Justice A Badharudeen ruled that government prosecution sanction is not required for the accused. The court issued the order on a petition filed by MS Anil.